
കാത്തലിക് ചർച്ചിൻ്റെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഓർഗനൈസർ പറയുമ്പോൾ, ഇവിടെ ചിലർ കിരീടവുമായി പള്ളി കയറി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. രണ്ട് മതങ്ങളെ തമ്മിലടിപ്പിച്ച് സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം അരോപിച്ചു.
“ഓർഗനൈസർ പറയുന്നത് കാത്തലിക് ചർച്ചിന് 17.29 കോടി ഏക്കർ ഭൂമി ഉണ്ട് എന്നതാണ്.ആ ഭൂമി തിരിച്ചുപിടിക്കണം എന്ന് ഓർഗനൈസർ പറയുമ്പോൾ ആണ് ഇവിടെ കിരീടവുമായി പള്ളി കയറി ചിലർ നടക്കുന്നത്. ക്രൈസ്തവർക്കെതിരായി രാജ്യത്തുടനീളം വ്യാപക അക്രമമാണ് നടക്കുന്നത്. രണ്ട് മതങ്ങളെ തമ്മിലടിപ്പിച്ച് സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നത്.”- അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി വഖഫ് ബില്ലിനെ എതിർത്തത് ഒരു മതത്തിലേക്കും ആചാരത്തിലേക്കും നുഴഞ്ഞുകയറാനുള്ള സംഘപരിവാർ ശ്രമം ആയതുകൊണ്ടാണെന്നും വി ഡി സതീഷൻ പറഞ്ഞു. ആശ വിഷയത്തിൽ കമ്മീഷൻ വെക്കണം എന്ന നിലപാട് കോൺഗ്രസിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ കേന്ദ്ര സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചാൽ ജയിലിൽ പോവും എന്നതാണ് അവസ്ഥയെന്നും അതുകൊണ്ടാണ് ഒരു സിനിമയുടെ സംവിധായകനെതിരെയും നിർമ്മാതാവിനെതിരെയും ആക്രമണം നടക്കുന്നത് എന്ന് എമ്പുരാൻ വിവാദത്തിലും വി ഡി സതീശൻ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here