ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ഷൗക്കത്ത് അന്ന്, മതരാഷ്ട്രവാദമില്ലെന്ന് സതീശന്‍ ഇന്ന്: പഴയ വാക്കുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

v d satheesan aryadan shoukath

ഒരു വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് വേണ്ട എന്ന് പല സന്ദര്‍ഭങ്ങളിലായി എല്‍ഡിഎഫ് പരസ്യമായി പ്രഖ്യാപിട്ടിട്ടുണ്ട്. ഏത് സാഹചര്യത്തില്‍ ആണെങ്കിലും ആ നിലപാടില്‍ നിന്ന് എല്‍ഡിഎഫ് അണുവിട മാറിയിട്ടില്ല. എന്നാല്‍ പ്രതിപക്ഷമാകട്ടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാടുകള്‍ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉറപ്പാക്കാന്‍ യുഡിഎഫ് പരിശ്രമിക്കുകയാണ്. ജമാത്തെ ഇസ്ലാമി ഒരുപാട് മാറിയെന്നും ഇപ്പോള്‍ മതരാഷ്ട്രവാദം ഒന്നുമില്ല എന്നുമാണ് വി ഡി സതീശന്‍ പറയുന്നത്. മതരാഷ്ട്രമെന്ന ആശയവും പേറി നടക്കുന്ന ഒന്നാംതരം വര്‍ഗീയവാദികളെപ്പറ്റി നമ്മുടെ പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞതാണിത്.

എന്നാല്‍ വിഡി സതീശനെ തിരിഞ്ഞുകൊത്തുന്നത് ആര്യാടന്‍ ഷൗക്കത്തിന്റെ പഴയ പരാമര്‍ശമാണ്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്ത് നേരത്തെ പലവട്ടം ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ്. ന്യൂസ് ചാനലിലെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Also Read : ‘നിങ്ങളെ കേള്‍ക്കുവാനും അറിയുവാനും സ്വരാജിന് കഴിയും, ഒരു തൃപ്പൂണിത്തുറക്കാരന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്, സ്വരാജിനെ തെരെഞ്ഞെടുക്കൂ’: ബി ഉണ്ണികൃഷ്ണന്‍

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ് പിന്തുടരുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു.’ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അലാ മൗദൂദി, അദ്ദേഹം എഴുതിയ തത്വസംഹിതയാണ് ഇന്ത്യ രാജ്യത്ത് ഈ പറയുന്ന ഐഎസ്ഐഎസ് ആണെങ്കിലും ലക്ഷറി ത്വയ്ബ ആണെങ്കിലും ബാക്കി ആരാണെങ്കിലും അവര്‍ക്കൊക്കെയുള്ള ആശയപരമായ ആയുധം അണിയിച്ചത് അവരാണ്,’ എന്നാണ് ആര്യാടന്‍ ഷൗക്കത്ത് അന്നു പറഞ്ഞത്.

സംഘപരിവാറിനോളംതന്നെ അപകടകരമായ ഒന്നാണ് ജമാഅത്തെ ഇസ്ലാമി വളര്‍ത്തുന്ന ന്യൂനപക്ഷ വര്‍ഗീയതയും. ഒന്നിനൊന്നു വളമായി ഈ നാടിന്റെ മതനിരപേക്ഷതയെ ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ള അസുരശക്തികള്‍. അവയെ സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തുക എന്ന യഥാര്‍ഥ രാഷ്ട്രീയത്തിനപ്പുറം അവരെ വളര്‍ത്തുന്ന കൈപിടിച്ചുയര്‍ത്തുന്ന പ്രതിപക്ഷത്തെയാണ് ഇന്നു കാണാനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News