
കേരളത്തിലെ മുഖ്യതെരഞ്ഞടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ സെക്രട്ടറിയായി നിയമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ബംഗാളിലേത് വ്യത്യസ്ത സാഹചര്യമായിരുന്നുവെന്നും രത്തൻ ഖേൽക്കറുടെ നിയമനത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. എങ്ങനെയാണ് ഓഫീസറെ നിയമിക്കുന്നതെന്നും സംസ്ഥാനം കൊടുക്കുന്ന പാനലിൽ നിന്നാണ് തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രത്തൻ ഖേൽക്കറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇലക്ഷൻ കഴിഞ്ഞാൽ റിട്ടയർ ചെയ്യുകയാണോ, ബംഗാളിലേത് വ്യത്യസ്ത സാഹചര്യം,ബംഗാളിൽ എസ്ഐആരുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ അങ്ങനെ ഒരു ആരോപണം ഉണ്ടായിരുന്നോ,ചീഫ് ഇലക്ടറൽ ഓഫീസറെ കുറിച്ച് ആരാണ് പരാതി പറഞ്ഞത്. രത്തൻ ഖേൽക്കർ കാര്യപ്രാപ്തിയുള്ള ഓഫീസറാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
ALSO READ:മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയാണ് ബിജെപി : പ്രകാശ് രാജ്
ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്ക് പ്രതിസന്ധിയുണ്ടായതിനെക്കുറിച്ചും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകി.കള്ളക്കഥയാണ് പ്രചരിക്കുന്നതെന്നും 4 പേർ മാത്രമാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ടിക്കറ്റ് എടുത്താണ് ദർശനം നടത്തിയതെന്നുമാണ് വി ഡി സതീശന്റെ വാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

