മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് പണം നല്‍കി എന്ന ആരോപണം: തെളിവ് ഹാജരാക്കാനാകാതെ വി ഡി സതീശന്‍

v d satheesan

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ തെളിവ് ഹാജരാക്കാനാകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകര്‍ തെളിവ് ചോദിക്കുമ്പോള്‍ മലക്കം മറിയുന്നതാണ് കണ്ടത്. വി ഡി സതീശന്‍ തന്നെ ഇതില്‍ പരിഹാസ്യനാകുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

ആലപ്പുഴയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് പണം നല്‍കി എന്ന ആരോപണം ഉയര്‍ത്തുന്നത്.

അന്ന് ആരോപണത്തിന്റെ തെളിവ് തന്റെ പക്കല്‍ ഉണ്ട് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. ഇന്ന് ഈ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പറയുന്ന പ്രതിപക്ഷ നേതാവിന് പക്ഷെ ഇതുവരെ തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല. അതെകുറിച്ച് ചോദിക്കുമ്പോള്‍ മലക്കം മറിയുന്നതാണ് ഇന്നും കണ്ടത്.

Also Read : സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം തുടരുന്നു; ഡോ.ജോൺ ബ്രിട്ടാസ് എം പി ഉൾപ്പെട്ട സംഘം ജപ്പാനിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു

മുഖ്യമന്ത്രി വിഷയത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. വി ഡി സതീശന്‍ തന്നെ ഇതില്‍ പരിഹാസ്യനാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. അതാണ് അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്നതാണ് വസ്തുത. കാരണം സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന പതിവ് സര്‍ക്കാരിന്റെ വാര്‍ഷികത്തിനും തെറ്റിച്ചില്ലെന്ന് മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ പതിവ് ആരോപണങ്ങള്‍ക്കുണ്ടാകുന്ന അന്ത്യം ഇതിനും ഉണ്ടാകുമെന്നുമാണ് രാഷ്ട്രീയ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News