
സാങ്കൽപ്പിക മന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള യുഡിഎഫിന്റെ യുദ്ധം മുറുകുകയാണ്. ഹരിപ്പാട് കരുവാറ്റയിൽ വിഡി സതീശന്റെ ഫ്ലക്സ് നശിപ്പിച്ചു. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് സംഭവം.
‘നിലപാടിന്റെ രാജകുമാരൻ, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നാണ് ഫ്ലക്സ്. ടീം യുഡിഎഫ് കരുവാറ്റ എന്ന പേരിലാണ് ഫ്ലക്സ്. ഇന്നലെ രാത്രിയാണ് സ്ഥാപിച്ചത്. ഇന്ന് രാവിലെ ഫ്ലക്സ് നശിപ്പിച്ച നിലയിൽ ആയിരുന്നു.
ALSO READ; അവിടെ ഫ്ലക്സെങ്കിൽ ഇവിടെ കുർബ്ബാന; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന
അതേ സമയം, വോട്ടെണ്ണലിന്റെ തലേന്നും കോൺഗ്രസിലെ മന്ത്രിക്കസേര പോര് മുറുകുന്നു. പലയിടത്തും വി ഡി സതീശനായി ഫ്ലക്സ് ഉയരുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ചയായി നൽകിയത് യൂത്ത് കോൺഗ്രസ് നേതാവാണ്. യൂത്ത് കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് പള്ളിയിൽ പ്രത്യേക കുർബാനയ്ക്ക് പണം സമർപ്പിച്ചത്.
പോര് കടുക്കുമ്പോൾ വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്ലക്സ് ഉയർന്നിരുന്നു. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരൻ സതീശൻ എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള യുദ്ധം മുറുകുമ്പോൾ താക്കീതുമായി കെപിസിസി രംഗത്ത് വന്നിരുന്നു. എന്നാൽ, ഈ വിലക്കുകളെ മറികടന്നാണ് നേതാക്കൾ യുദ്ധം കടുപ്പിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

