ഒരുക്കങ്ങള്‍ പൂർണം; യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. 12000 പേർക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാവുന്ന പന്തലാണ് ഇതിനുവേണ്ടി സജ്ജമാക്കിയിരിക്കുന്നത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗേ, കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാർ അടക്കം ചടങ്ങിൽ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചടങ്ങിൽ പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക് ഭവനിൽ ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുക്കും. തുടർന്ന് സെക്രട്ടറിയേറ്റിൽ എത്തി ആദ്യ മന്ത്രിസഭായോഗം ചേരും. യുഡിഎഫിന്റെ പ്രധാന പ്രഖ്യാപനമായ ഇന്ദിര ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമോ എന്നത് നിർണായകമാണ്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അഞ്ച് ഗ്യാരൻ്റികളാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് ബസിൽ സൗജന്യയാത്ര നൽകുമെന്നും ഇൻഷുറൻസ് പദ്ധതി തുടങ്ങിയ അഞ്ച് പ്രഖ്യാപനങ്ങളാണ് യുഡിഎഫ് വാഗ്ദാനം നൽകിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News