ക്രെഡിറ്റ് വിവാദത്തിൽ എഐസിസി നേതൃത്വത്തിന് അതൃപ്തി; തുടർ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് വിവാദത്തിൽ എഐസിസി നേതൃത്വത്തിന് അതൃപ്തി. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇന്നലെ നേതാക്കളുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ചർച്ച. ഇന്നലെ വൈകീട്ട് കെപിസിസി ആസ്ഥാനത്തായിരുന്നു വി ഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായിട്ടാണ് ദീപ ദാസ് മുൻഷി ചർച്ച നടത്തിയത്. തുടർ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആയിരുന്നു ആവശ്യം.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പരിഭവവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്യാപ്റ്റനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള അതൃപ്തി പ്രകടമാക്കിയാണ് ചെന്നിത്തല പ്രതികരിച്ചത്.

ALSO READ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു : മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടത്തിൽ കുടുങ്ങിയെന്ന് പ്രാഥമിക നിഗമനം

താൻ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ നിരവധി ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും തന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഭവം. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിനെതിരെ ചെന്നിത്തലയുടെ പ്രതികരണം. നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാ​ഗവും ലീ​ഗിന് ആണെന്നും ചെന്നിത്തല പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News