കോൺഗ്രസിന്റെ ഏതു തീരുമാനവും ചെന്നിത്തല അംഗീകരിക്കും,പ്രതിഷേധമില്ല; വി ഡി സതീശൻ

കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിലെ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രവർത്തക സമിതിയുടെ പട്ടികയിൽ രമേശ് ചെന്നിത്തലയെ ഉൾപെടുത്താത്തതിൽ ചെന്നിത്തലക്ക് പ്രതിഷേധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിന്റെ ഏതു തീരുമാനവും ചെന്നിത്തല അംഗീകരിക്കുമെന്നാണ് വി ഡി സതീശൻ പറഞ്ഞത്. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

also read:വിദേശത്തുവെച്ച് വിവാഹം നടക്കാനിരിക്കെ വരന്റെ പാസ്‌പോര്‍ട്ട് കടിച്ചുകീറി നായ

അതേസമയം അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് രമേശ് ചെന്നിത്തല.സ്ഥിരം ക്ഷണിതാവാക്കിയതിൽ പ്രതിഷേധമെന്നും ചെന്നിത്തല അറിയിച്ചു.
ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ഇത് പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തല അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.

also read:അച്ഛനുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തക്കസമയത്ത് പൊലീസ് രക്ഷകരായി എത്തി

പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് ചെന്നിത്തല പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചു. ഉപ തെരെഞ്ഞെടുപ്പിന് ശേഷം അതൃപ്തി പരസ്യമാക്കുമെന്നാണ് വിവരം.ചെന്നിത്തലയുടെ പരാതിയിൽ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്.പ്രശ്നങ്ങൾ കോൺഗ്രസിനുള്ളിൽ ചർച്ച ചെയ്യും.

പുതുപ്പള്ളിയിൽ യുഡിഎഫ് റെക്കോഡ് ഭൂരിപക്ഷo നേടുമെന്നും പ്രശ്നങ്ങൾ കോൺഗ്രസിനുള്ളിൽ ചർച്ച ചെയ്യുമെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News