
മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായുള്ള യൂത്ത് കോൺഗ്രസിൻ്റെ വീട് പ്രഖ്യാപനം പതിവ് രീതി പോലെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
“വ്യാജമായ പ്രഖ്യാപനം മാത്രമാണ് യൂത്ത് കോൺഗ്രസിന്റെത്. അതിൻറെ ഭാഗമായി കുറെ പണം അവർ പിരിച്ചു. എന്നാൽ അതിന്റെ കണക്ക് ചോദിക്കുമ്പോൾ മറുപടി ഇല്ല. അണികളുടെ ചോദ്യങ്ങൾക്ക് പോലും മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് യൂത്ത് കോൺഗ്രസ്സ് നേതൃത്വം എത്തിയെന്ന്” അദ്ദേഹം പറഞ്ഞു. ഇത് കൂടുതൽ ചർച്ചയാകേണ്ടതാണെന്നും ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മുണ്ടക്കൈ ചൂരൽമലയിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടാണെന്നും വ്യാജ കാർഡ് അടിച്ച് ഭാരവാഹികളായവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും വി കെ സനോജ് മാധ്യമങ്ങളോടായി പറഞ്ഞു.
വയനാട് ദുരന്തസ്ഥലത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അന്ന് നടത്തിയ പ്രഖ്യാപനം നമ്മൾ മറന്നിട്ടുണ്ടാകില്ല. എന്നാൽ മാസങ്ങള്‍ പിന്നിട്ടിട്ടും പിരിച്ചെടുത്ത കണക്കിനെ സംബന്ധിച്ച് ഒരു വിവരവുമില്ല. 83 ലക്ഷം രൂപ മാത്രമെ കിട്ടിയുള്ളൂവെന്നാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ക്യമ്പില്‍ ഇപ്പോൾ രാഹുല്‍ മാങ്കൂട്ടത്തിൽ നല്‍കിയ മറുപടി. ബാക്കി പണമെവിടെ എന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല. ഈ വിഷയത്തില്‍ വലിയ വിമര്‍ശനമാണ് പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും ഉയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here