നാല് വോട്ടിന് വേണ്ടി മൃതദേഹം മോഷ്ടിക്കുന്ന ആളുകളായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറി: വി കെ സനോജ്

നാല് വോട്ടിന് വേണ്ടി മൃതദേഹം മോഷ്ടിക്കുന്ന ആളുകളായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പ്രത്യേകതരം സമരാന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. കോൺഗ്രസും യൂത്ത് കോൺഗ്രസും മാധ്യമങ്ങളും ഒക്കെ അതിന് ശ്രമിക്കുന്നു. കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച വിഷയത്തിൽ ദുഷ്ട ബുദ്ധിയോടെ പ്രതിപക്ഷം ഉപയോഗിച്ചു. ഇന്നലെ മൃതദേഹം സ്വന്തമാക്കാൻ വേണ്ടി അവർ ചെയ്തുകൂട്ടിയത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണ്.

Also Read: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ

അഭിഭാഷകനായ വി എസ് അനിലിന്റെ ആത്മഹത്യയിൽ പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ആർ രോഹിത്, വിഷ്ണു എന്നിവരാണ് ഇതിലെ പ്രതികൾ. ആർ രോഹിത് യൂത്ത് കോൺഗ്രസ് നേതാവാണ്. വിഷ്ണു യുവമോർച്ച പ്രവർത്തകൻ ആണ്. ഇത് സമഗ്രമായി അന്വേഷിച്ച് ഇവർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. മാധ്യമങ്ങൾ ചില കാഴ്ചകൾ കാണില്ല. ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. പ്രതികൾ വലതുപക്ഷക്കാർ ആണെങ്കിൽ അതിനെ തമസ്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: “ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് നടത്തിയത് തെരഞ്ഞെടുപ്പ് നാടകം”: ഇടുക്കിയിലെ പ്രതിഷേധത്തിനെതിരെ വികെ സനോജ്

പൂക്കോട് വെറ്ററിനറി കോളേജ് വിഷയത്തിൽ എസ്എഫ്ഐയെ ഇല്ലാതാക്കിക്കളയാം എന്നാണ് ചിന്തയെങ്കിൽ അത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട 18 പ്രതികളിൽ നാലുപേർക്ക് മാത്രമാണ് എസ്എഫ്ഐ ബന്ധം. റാഗിങ്ങിനോട് അടക്കം ഏറ്റുമുട്ടിയാണ് എസ്എഫ്ഐ ക്യാമ്പസുകളിൽ വേരുറപ്പിച്ചത്. ഇതിന് രാഷ്ട്രീയ മാനം കൊടുക്കുന്നത് നിക്ഷിപ്തമായ താല്പര്യം മൂലമാണ്. കായികമായി നേരിട്ടത് തെറ്റായ കാര്യം തന്നെയാണ്. അതുകൊണ്ടാണ് എസ്എഫ്ഐ അവർക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ അത് എസ് എഫ് ഐ കരുതികൂട്ടി നടത്തിയ കൊലയാണെന്ന് വരുത്തി തീർക്കാനാണ് ഇപ്പോൾ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News