കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി: വി കെ സനോജ്

കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെയാണ് സിനിമ അപമാനിക്കുന്നത്. വര്‍ഗീയ വാദികളുമായി സന്ധി ചെയ്യുന്നവരാണ് സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്. വിശ്വാസി സമൂഹം എല്ലാം മനസ്സിലാക്കാന്‍ ശേഷിയുള്ളവരാണ്. വിശ്വാസി സമൂഹം ഇതിന് പിന്നില്‍ അണിനിരക്കില്ലെന്നും വി കെ സനോജ് പറഞ്ഞു.

Also Read : വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. കേരള സ്റ്റോറി സിനിമയുടെ രാഷ്രീയം അംഗീകരിക്കാനാവില്ലെന്ന് എം വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. വിശ്വാസി സമൂഹം സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയത്തിന് പിറകില്‍ അണിനിരക്കില്ലെന്ന് വി കെ സനോജ് പറഞ്ഞു.

ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിശീലനത്തിന്റെ ഭാഗമായാണ് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്. പ്രണയത്തിനെതിരെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ പ്രദര്‍ശിപ്പിച്ചത് എന്നാണ് ഇടുക്കി രൂപത മീഡിയ കോഡിനേറ്റര്‍ ഫാദര്‍ ജിന്‍സ് കാരക്കാട് നല്‍കുന്ന വിശദീകരണം.കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel