കോൺഗ്രസ് കേരളത്തിൽ അക്രമത്തിന് നേതൃത്വം കൊടുക്കുന്നു: വി കെ സനോജ്

v k sanoj-on RSS

കോൺഗ്രസ് കേരളത്തിൽ അക്രമത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന് വി കെ സനോജ്. കാലിക്കറ്റ് സർവകലാശാല ഡി സോൺ കാലോത്സവത്തിൽ കണ്ടത് അതാണ് ,മാധ്യമങ്ങൾ അക്രമങ്ങളെ ലഘൂകരിക്കുന്നുവെന്നും വി കെ സനോജ് പറഞ്ഞു. പ്രവർത്തകരെ ആക്രമിച്ചത് പൊതുവത്കരികാൻ ശ്രമിച്ചു, ക്രൂരമായാണ് എസ് എഫ് ഐ പ്രവർത്തകരെ കെ എസ് യു കാർ മർദിച്ചതെന്നും വി കെ സനോജ് ചൂണ്ടിക്കാട്ടി.

also read: വിദ്യാഭ്യാസ മേഖലയിൽ ബിജെപി കേന്ദ്ര നയം അടിച്ചേൽപ്പിക്കുന്നു: മുഖ്യമന്ത്രി

അക്രമികൾ രക്ഷപ്പെട്ടത് ആംബുലൻസിൽ. എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചു എന്ന് വാർത്ത കൊടുത്തു,കേരളത്തിൽ അങ്ങോളമിങ്ങോളം ഇതാണ് നടത്തുന്നത് .ഇതൊന്നും മാധ്യമങ്ങൾ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ധീരജ് വധക്കേസിലെ പ്രതികളെ മാന്യൻമാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. അതാണ് ഡീൻ കുര്യാകോസിന്റെ വാക്കുകളിൽ കേട്ടത്, ഡീൻ കുര്യാക്കോസിന്റെ സഹായി കൂടുതൽ വെളിപ്പെടുത്തൽ നടത്തി. ഇതെല്ലാം തെളിയിക്കുന്നത് കോൺഗ്രസ് ഗുണ്ടാ സംഘമായി മാറി. ക്യാമ്പസുകളിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഡിവൈഎഫ്ഐ സംരക്ഷണം കൊടുക്കും .സമാധാനമാണ് വേണ്ടത്.

ഗുണ്ടാ സംഘങ്ങളെ ഇറക്കി എസ് എഫ് ഐ യെ ഭയപ്പെടുത്താമെന്ന് കരുതേണ്ട,
കോൺഗ്രസ് കേരളത്തിലെ വികസനം ആട്ടിമറിക്കാൻ ശ്രമിക്കുന്നു, കേരളം വികസനത്തിന്റെ ശവപറമ്പാണ് എന്ന് വരുത്തി തീർക്കാൻ ശ്രമം , ബ്രൂവറി വിഷയത്തിലും അതാണ് നടക്കുന്നത്നിക്ഷേപകർ വരാതിരിക്കാൻ നീക്കം നടത്തുന്നു, തൊഴിലവസരങ്ങളാണ് ഇതിലൂടെ നഷ്ടപ്പെടുന്നത് എന്നും സനോജ് പറഞ്ഞു.

കോൺഗ്രസ് ബിജെപി നേതാക്കളുടെ കമ്പനികളാണ് കേരളത്തിലേക്ക് ഇതുവരെ സ്പിരിറ്റ് എത്തിച്ചത്.അത് കുറയും എന്നതാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ ബുദ്ധിമുട്ട് .കമ്മീഷൻ കോൺഗ്രസ് നേതാക്കൾ കൈപ്പറ്റുന്നുണ്ട്. അത് കുറയും എന്നതാണ് ഇപ്പോഴത്തെ വേവലാതിക്ക് കാരണം.അന്തർ സംസ്ഥാന സ്പിരിറ്റ് ലോബിയുമായി കോൺഗ്രസ് നേതാക്കൾക്ക് ബന്ധം, സി പി ഐ നിലപാടിനോട് ഡി വൈ എഫ് ഐ ക്ക് യോജിപ്പില്ല എന്നും സനോജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News