‘വന്ദേ ഭാരതില്‍ ജ്യോതി മല്‍ഹോത്ര കെ മുരളീധരനൊപ്പം യാത്രചെയ്തത് അറിഞ്ഞില്ലേ ? മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള പി കെ ഫിറോസിന്റെ ആരോപണംആരെ സഹായിക്കാന്‍? ‘: വി കെ സനോജ്

v k sanoj

ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര എന്ന വ്‌ലോഗര്‍ കേരളത്തിലെത്തിയതിനെ കുറിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസും ചില മാധ്യമങ്ങളുടെ സഹായത്തോടെ
പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അജണ്ട ടൂറിസം വകുപ്പ് മന്ത്രിയെ ലക്ഷ്യം വച്ചുള്ളതും
വര്‍ഗ്ഗീയ ഉള്ളടക്കം ഉള്ളതുമാണെന്ന് വി കെ സനോജ്.

ഫേസ്ബുക്ക് കുറിപ്പ് :

ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര എന്ന വ്‌ലോഗര്‍ കേരളത്തിലെത്തിയതിനെ കുറിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസും ചില മാധ്യമങ്ങളുടെ സഹായത്തോടെ
പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അജണ്ട ടൂറിസം വകുപ്പ് മന്ത്രിയെ ലക്ഷ്യം വച്ചുള്ളതും
വര്‍ഗ്ഗീയ ഉള്ളടക്കം ഉള്ളതുമാണ്.

പ്രസ്തുത യൂട്യൂബര്‍ ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമാണ് കേരളത്തില്‍ എത്തിയത് എന്നത് വലിയ വാര്‍ത്താ പ്രാധാന്യത്തോടെ നല്‍കുന്ന മാധ്യമങ്ങള്‍ ബിജെപി നേതാക്കളുടെ താല്പര്യങ്ങള്‍ പതിച്ചു നല്‍ക്കാന്‍ മത്സരിക്കുകയാണ്.

കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിങ് മുന്‍നിര്‍ത്തി കഴിഞ്ഞ കാലങ്ങളില്‍ അനവധി ട്രാവല്‍ വ്‌ലോഗര്‍മാരെ കേരള ടൂറിസം വകുപ്പ് ക്ഷണിച്ചിട്ടുണ്ട്. അത്തരത്തില്‍ അഭ്യന്തരവും വിദേശവുമായ വ്‌ലോഗര്‍മാരുടെ വീഡിയോകള്‍ കേരള ടൂറിസം ലോക ശ്രദ്ധയാകര്‍ഷിക്കാനും അനേകം സഞ്ചരികളെ കേരളത്തിലെത്തിക്കാനും കേരളത്തിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ പങ്ക് വഹിക്കാനും കാരണമായിട്ടുണ്ട്.

എന്നാല്‍ അത്തരത്തില്‍ ക്ഷണിക്കപ്പെട്ട വ്‌ലോഗര്‍മാര്‍ പിന്നീട് മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ അവര്‍ കുറ്റാരോപിതരാക്കുന്നതിന് മുന്നേയുള്ള കാലത്ത് എന്ത് പ്രസക്തി എന്നത് സാമാന്യ ബോധമാണ്.

പ്രസ്തുത വ്‌ലോഗര്‍ കേരള ടൂറിസം വകുപ്പിന്റെ മാത്രമല്ല, മറ്റ് പല പാര്‍ട്ടികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ആ സര്‍ക്കാര്‍ വകുപ്പുകളുടെ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങില്‍ കെ മുരളീധരനൊപ്പം പങ്കെടുത്തത് ഫിറോസ് അറിയാത്ത ഭാവം നടിച്ച് മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉന്നയിച്ചത് ആരെ സഹായിക്കാനാണ്?

രാജ്യ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ബിജെപി ഭരിക്കുന്ന യൂണിയന്‍ അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ്. ചാരവൃത്തിക്ക് അറസ്റ്റിലായ പ്രസ്തുത വ്‌ലോഗര്‍ രാജ്യത്തിനകത്തും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും ചാരവൃത്തി നടത്തിയതും യൂണിയന്‍ അഭ്യന്തര മന്ത്രാലയത്തിന്റെയും വിവിധ യൂണിയന്‍ ഏജന്‍സികളുടെയും മൂക്കിന്റെ തുമ്പിലാണ്.

സ്വന്തം കഴിവ് കേടുകള്‍ മറച്ചു വെക്കുക എന്നത് മാത്രമല്ല, മുഹമ്മദ് റിയാസ് എന്ന ടൂറിസം മിനിസ്റ്ററിലേക്ക് ചാരവൃത്തി പോലുള്ള രാജ്യദ്രോഹ കുറ്റം മുട്ടിക്കുക വഴി ബിജെപിയുടെ മറ്റു താല്പര്യങ്ങള്‍ കൂടി നടത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കെ സുരേന്ദ്രനൊപ്പം കൈകോര്‍ക്കുകയാണ് ഫിറോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News