‘ദാരുണ മരണത്തെ വോട്ട് ആക്കി മാറ്റാൻ റോഡ് ഉപരോധം; ജനം എതിരായപ്പോൾ പോസ്റ്റ് മുക്കി ഓടി’; പോസ്റ്റ് പങ്കുവച്ച് വി കെ സനോജ്

വഴിക്കടവിൽ ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു മരിച്ച ഞെട്ടലിൽ തന്നെയാണ് എല്ലാവരും. എന്നാൽ വീണ് കിട്ടിയ അവസരം പോലെ മറു വശത്ത് ദുരന്തത്തെ പോലും വോട്ട് ആക്കി മാറ്റാൻ ശ്രമിക്കുന്നവരെ പോലും ഇന്ന് കാണാം. അതിന് ഉദാഹരണമായിരുന്നു ഇന്നലെ ആശുപത്രിക്ക് മുന്നിൽ അരങ്ങേറിയ ഉപരോധം. എന്നാൽ അതിന് ശേഷം കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണവും വിവാദമായി. അപകടമല്ലേ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ തട്ടിക്കയറുകയാണ് ജ്യോതികുമാര്‍ ചാമക്കാല ചെയ്തത്. പ്രകടനത്തിനു പിന്നാലെ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുകളിച്ച് സംസാരിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ ഇട്ടതും വിവാദമായി. ഇതിനെതിരേ രൂക്ഷമായ പരിഹാസം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍, ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘ദാരുണ മരണത്തെ വോട്ട് ആക്കി മാറ്റാൻ രാത്രി ആശുപത്രി റോഡ് പാതിരാത്രി ആഘോഷപൂർവ്വം ഉപരോധിച്ചത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ജനം എതിരായപ്പോൾ പോസ്റ്റ് മുക്കി ഓടിയത് സംസ്ഥാന നേതാവ് ചാമക്കാല എന്തൊരു ദുരന്തമാണ് ഇലക്ഷൻ കാലത്തെ കോൺഗ്രസ്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ALSO READ: അനന്ദു ഷോക്കേറ്റു പിടയുന്ന സമയത്തും പ്രതി സമീപം; കുട്ടിയെ രക്ഷിക്കാതെ വീട്ടിലേക്ക് വിളിച്ച് പണവും വസ്ത്രവും എടുത്തു വയ്ക്കാൻ പറഞ്ഞെന്നും സൂചന

പോസ്റ്റിന്റെ പൂർണരൂപം

എന്തൊരു ദുരന്തമാണ് ഇലക്ഷൻ കാലത്തെ കോൺഗ്രസ്
നിലമ്പൂർ വഴിക്കടവിൽ പന്നിയെ പിടിക്കാൻ കെണി വെച്ചയാള് കോൺഗ്രസ്
ബൂത്ത് കമ്മറ്റിയംഗം
കെണി വെച്ചത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വാർഡിൽ
വഴിക്കടവ് പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ്
പന്നിയെ വെടിവെക്കാൻ
സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക്
ലൈസൻസ് തോക്ക് ഉള്ളവരെ ഉപയോഗപ്പെടുത്താൻ അനുവാദം നല്കിയിട്ടും
പഞ്ചായത്ത്
ഉപയോഗപ്പെടുത്താത്തത് മാംസകച്ചവടത്തിൻ്റെ പങ്ക് പറ്റുന്നത് കൊണ്ട്.
നേരത്തേ ഈ പ്രവർത്തി ഏറ്റെടുത്ത് നൂറോളം പന്നികളെ വെടിവെച്ച ഷൂട്ടരുടെ അർഹതപ്പെട്ട വേതനം
കൊടുക്കാതെ കുടിശ്ശിക യാക്കിയതും
കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് തന്നെ.
പ്രതി രക്ഷപ്പെടുത്താൻ ആദ്യം സഹായം ചോദിച്ച് വിളിച്ചതും കോൺഗ്രസ് നേതാക്കളെ തന്നെ.
ദാരുണ മരണത്തെ വോട്ട് ആക്കി മാറ്റാൻ രാത്രി ആശുപത്രി റോഡ് പാതിരാത്രി ആഘോഷപൂർവ്വം ഉപരോധിച്ചത്
കോൺഗ്രസ് സംസ്ഥാന നേതൃത്വം.
ജനം എതിരായപ്പോൾ
പോസ്റ്റ് മുക്കി ഓടിയത്
സംസ്ഥാന നേതാവ് ചാമക്കാല
എന്തൊരു ദുരന്തമാണ് ഇലക്ഷൻ കാലത്തെ കോൺഗ്രസ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali