തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം നേതൃത്വത്തിൻ്റെ അറിവോടെ: വി കെ സനോജ്

തിരുവനന്തപുരം നഗരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ആയുധം താഴെ വെക്കണം. ക്രിമിനലുകൾക്കും സാമൂഹ്യ വിരുദ്ധർക്കും കോൺഗ്രസ് പ്രമോഷൻ നല്കുകയാണ്. നിഖിൽ പൈലിയുടെയും അബിൻ കോടങ്കരയുടെയും കാര്യത്തിൽ ഇത് കണ്ടതാണ്. യൂത്ത് കോൺഗ്രസ് കുട്ടി കുറ്റവാളികളെ സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം അക്രമ സംഭവത്തിൽ 16 വയസുകാരൻ പോലുമുണ്ട്.

Also Read: അങ്കമാലിയില്‍ കിടപ്പുമുറിയ്ക്ക് തീപിടിച്ച് നാലംഗ കുടുംബം വെന്തുമരിച്ച സംഭവം; ആത്മഹത്യയെന്ന്‌ സൂചന

യൂത്ത് കോൺഗ്രസ് ആക്രമണം മാധ്യമങ്ങൾ വേണ്ടത്ര വാർത്തയാക്കുന്നില്ല. കെഎസ്ഇബി ഓഫീസിലെ യൂത്ത് കോൺഗ്രസ് ആക്രമണം മാധ്യമങ്ങൾ മഹത്വവത്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിർത്തി പോവുന്ന അവസ്ഥയിൽ എത്തിച്ച അക്രമം എത്ര മാധ്യമങ്ങൾ ചർച്ചയ്ക്ക് എടുക്കും. ആയുധം താഴെ വെച്ചില്ലങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വി കെ സനോജ് പറഞ്ഞു.

Also Read: നഗരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം; ജില്ലയിലാകെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News