കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സുധീരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തനിക്കും വിമര്‍ശനമുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പാര്‍ട്ടിയില്‍ എല്ലാവരെയും സമഭാവനയോടെ കാണണമെന്നും എല്ലാവര്‍ക്കും നീതി കിട്ടണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങള്‍ സ്വയംതിരിച്ചറിഞ്ഞ് തിരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് വി.എം.സുധീരന്‍ പ്രതികരിച്ചു. നിലവിലുള്ള കാര്യങ്ങളെല്ലാം കുറെക്കൂടി ഫലപ്രദമായി കൊണ്ടുപോകണം. കേസിലെ പ്രതിയെ പിടിക്കാന്‍ സാധിച്ചത് വളരെയേറെ ആശ്വാസകരമാണെന്നും സുധീരന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News