കൊടിക്കുന്നിലിനെ പ്രോട്ടെം സ്പീക്കറാക്കാത്ത ബിജെപി നടപടി പ്രതിഷേധാര്‍ഹം: വി.എം.സുധീരന്‍

കൊടിക്കുന്നിലിനെ പ്രോട്ടെം സ്പീക്കറാക്കാത്ത ബിജെപി നടപടി പ്രതിഷേധാര്‍ഹമെന്ന് വി എം സുധീരൻ.പ്രോട്ടെം സ്പീക്കറാക്കാത്ത തീരുമാനം അപലനീയം എന്നും വി എം സുധീരൻ പറഞ്ഞു.

ALSO READ: കോഴിക്കോട് പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു

പതിനെട്ടാം ലോകസഭയിലെ ഏറ്റവും സീനിയറായിട്ടുള്ള അംഗം കൊടിക്കുന്നിൽ സുരേഷിനെ പ്രോട്ടെം സ്പീക്കർ ആക്കാത്ത ബി.ജെ.പി നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്, അപലപനീയമാണ്. സഭാ കീഴ്‌വഴക്കങ്ങൾ ലംഘിച്ചു കൊണ്ടുള്ള ഈ ജനാധിപത്യ വിരുദ്ധതക്ക് കാലം മാപ്പ് തരില്ല എന്നാണ് വി എം സുധീരൻ പറഞ്ഞത്.

ALSO READ: കുതിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം, അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ തീരുമാനം: മന്ത്രി പി രാജീവ്

അതേസമയം പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോ ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി ജെ പിയുടെ മറുപടി? എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News