ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ വേണ്ട; വി മുരളീധരൻ

ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ ഒഴിവാകാൻ വി മുരളീധരൻ തയ്യാറെടുക്കുന്നതായി സൂചന. ആറ്റിങ്ങൽ മണ്ഢലത്തിലെ പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രനെ പൂർണമായും ഒഴിവാക്കി. ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങൽ മണ്ഡലം വി.മുരളീധരൻ ലക്ഷ്യം വെക്കുന്നുവെന്ന് ശോഭ പക്ഷം ആരോപിച്ചു.

also read; വ്യാജരേഖ ചമച്ച കേസിൽ ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന സമീപനം സർക്കാരിനില്ല; മന്ത്രി പി രാജീവ്

ശോഭയെ ഒഴിവാക്കി ആറ്റിങ്ങൽ മണ്ഢലത്തിലെ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മുരളീധരൻ ഇപ്പോൾ. NSS , SNDP പ്രദേശിക നേതാക്കളെ മുരളീധരൻ സന്ദർശിച്ചു. സന്ദർശനം മഹാ സമ്പർക്ക് അഭിയാന്റെ ഭാഗമെന്നാണ് വിശദീകരണം. അതേസമയം BJP അണികൾക്കും അനുഭാവികൾക്കും താല്പര്യം ശോഭയോട് ആണെന്നും മുരളീധരൻ പ്രചാരണത്തിനിറങ്ങിയ ഉപതെരഞ്ഞെടുപ്പിൽ BJP ക്ക് വൻ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പഴയകുന്നുമ്മലിലെ കാനാറ വാർഡിൽ BJP ക്ക് വെറും 76 കിട്ടിയത് വോട്ട് ആണ്. അതായത് മുൻ തെരഞ്ഞെടുപ്പിനേക്കാൾ 100 വോട്ട് കുറവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ ശോഭയെ തഴയുന്നതിൽ പ്രവർത്തകർക്ക് അമർഷം ഉണ്ടെന്നും വി.മുരളീധരൻ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം പ്രദേശിക നേതാക്കൾ അഭിപ്രായപ്പെട്ടു.

also read; ആരോഗ്യരംഗത്ത് കൈകോർക്കാൻ ധാരണ, ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News