ജനങ്ങളോട് ഉത്തരവാദിത്വം ഉള്ള നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും; വി മുരളീധരൻ

ശോഭ സുരേന്ദ്രന് മറുപടിയുമായി വി മുരളീധരൻ. ജനങ്ങളോട് ഉത്തരവാദിത്വം ഉള്ള നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും എന്നും അതുകൊണ്ടാണ് താൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു.

also read; ‘മുസ്ലിം വിരുദ്ധമായ നിയമനിർമാണത്തെ പ്രതിരോധിക്കുക എന്നതാണ് സി പി ഐ എം നിലപാട്’; എ വിജയരാഘവൻ

അതേസമയം അതിവേഗ റെയിൽപാത വിഷയത്തിൽ കെ.സുരേന്ദ്രനെ തള്ളിയും ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാർട്ടി തീരുമാനം അറിയിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

ALSO READ;തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

അതോടൊപ്പം പാർട്ടി എന്നാൽ ഒറ്റയാൾ പട്ടാളമല്ല, നരേന്ദ്ര മോദി ജനവിരുദ്ധമായ തീരുമാനങ്ങൾ എടുക്കില്ല എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ വി മുരളീധരന്റെ മന്ത്രിസ്ഥാനം വരദാനം കിട്ടിയതാണ് എന്നും സംസ്ഥാന ഉപാധ്യക്ഷയെക്കാൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട് എന്നും ശോഭ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News