ജി 20 യോഗത്തിൽ റോളില്ലാതെ വി മുരളീധരൻ; ആകെ എത്തിയത് വൈകീട്ടത്തെ അത്താഴ വിരുന്നിന് മാത്രം

ജി 20 യോഗത്തിൽ റോളില്ലാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമ്പോൾ വിദേശകാര്യ സഹ മന്ത്രിയായിട്ട് പോലും വി മുരളീധരൻ യോഗത്തിൽ പങ്കെടുത്തില്ല. അത്താഴ വിരുന്നിനു മാത്രമാണ് വി മുരളീധരൻ ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലേക്കു എത്തിയത്.

Also Read: ജി 20 ഉച്ചകോടി; യുക്രെയിന്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്ക്ക് ധാരണ

കേന്ദ്ര സർക്കാർ ഏറെ ആഘോഷിക്കുന്ന ജി 20 യോഗത്തിൽ ആദ്യ ദിനം വൈകിട്ട് മാത്രമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മുരളീധരൻ യോഗം നടക്കുന്ന പ്രഗതി മൈതാനിലേ ഭാരത് മണ്ഡപത്തിലേക്കു എത്തിയത്. ഇതിനു മുന്നേ ഒരു തവണ മാത്രമാണ് മുരളീധരൻ ഭാരത് മണ്ഡപം സന്ദർശിച്ചിട്ടുള്ളത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ സ്വീകരിക്കാൻ പോലും വി മുരളീധരന് അവസരം ലഭിച്ചില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.കേന്ദ്രമന്ത്രിസഭയിലെ ഏകദേശം എല്ലാ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമ്പോൾ വിദേശകാര്യ സഹ മന്ത്രിയായിട്ട് പോലും വി മുരളീധരൻ യോഗത്തിൽ നിന്ന് വിട്ടുനിന്നതും ഇതിനോടകം ചർച്ച ആയിട്ടുണ്ട്. ഇതിനു പിന്നാലെ അത്താഴ വിരുന്നിനായി മാത്രം ജി 20 ഉച്ചകോടിയുടെ ആദ്യദിനം വിദേശ കാര്യ സഹമന്ത്രി ഭാരത് മണ്ഡപത്തിലെത്തി. മറ്റു കാര്യപരിപാടികളിൽ ഒന്നിൽ പോലും അദ്ദേഹം പങ്കെടുത്തതുമില്ല.
തന്റെ വീട്ടിൽ ചില മലയാള മാധ്യമങ്ങൾക്ക് ബൈറ്റ് നൽകുകയും ചില മാധ്യമ സ്ഥാപനങ്ങൾക്ക് ചില മന്ത്രിമാരുടെ അഭിമുഖങ്ങൾ തരപ്പെടുത്തി കൊടുക്കുകയും മാത്രമാണ് ചെയ്തത്.

Also Read: പൂവച്ചലില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News