കെഫോണ്‍: സമാനതകളില്ലാത്ത വികസനകുതിപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണം: മന്ത്രി വി.എന്‍. വാസവന്‍

വികസനരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെഫോണ്‍ പദ്ധതിയെന്നു സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍. കെഫോണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ടു ഏറ്റുമാനൂര്‍ നിയോജമണ്ഡലത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമെന്നു പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. ഇതു നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കെഫോണ്‍ പോലെ കിഫ് ബി വഴിയുള്ള പദ്ധതികളെ എതിര്‍ത്തുകൊണ്ടിരുന്നവര്‍ രഹസ്യമായി കിഫ്ബി വഴിയുള്ള പദ്ധതികള്‍ നടപ്പാക്കിക്കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെഫോണ്‍ കണക്ഷന്‍ ലഭിച്ച ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലാണ് മണ്ഡലത്തിലെ ഉദ്ഘാടനപരിപാടി നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് സ്വപ്നമായിരുന്നു. എന്നാല്‍ അതും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കി എന്നു തിരുവനന്തപുരത്തു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ കെഫോണിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്കുമാര്‍, ഏറ്റുമാനൂര്‍ നഗരസഭാംഗം ഇ.എസ്. ബിജു, ഏറ്റുമാനൂര്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍, ഏറ്റുമാനൂര്‍ ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസര്‍ രാഹുല്‍ ജി. കൃഷ്ണന്‍, ഏറ്റുമാനൂര്‍ നഗരസഭ സെക്രട്ടറി എ. ഫിറോസ്്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം

കേരളത്തില്‍ വിവരസാങ്കേതിക വിദ്യയുടെ കുതിപ്പിന് കെ – ഫോണ്‍ പദ്ധതി വഴിയൊരുക്കുമെന്ന് കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ടു സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. പേട്ട സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസില്‍ നടന്ന ചടങ്ങില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം. മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍. തങ്കപ്പന്‍, വി.പി. റെജി, സി.ജെ. ബീന, കെ.എസ്. റംല ബീഗം, ജയിംസ് പി. സൈമണ്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജന്‍, ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ് കുമാര്‍, കെ.എസ്.ഇ.ബി. പ്രതിനിധി പി.എന്‍. സുജിത്ത്, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എന്‍. സുജിത്ത്, ഐ.കെ.എം. നോഡല്‍ ഓഫീസര്‍ ഇ.എം. മഹേഷ് എന്നിവര്‍ പങ്കെടുത്തു.

പാലാ നിയോജകമണ്ഡലം

കെ – ഫോണ്‍ പദ്ധതിയുടെ പാലാ നിയോജകമണ്ഡലതല ഉദ്ഘാടനം പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു. ളാലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, പാലാ നഗരസഭ ഉപാധ്യക്ഷ സിജി പ്രസാദ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജു വി. തുരുത്തന്‍, നഗരസഭാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം, ജോയിന്റ് ബി.ഡി.ഒ ആര്‍. സുജയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വൈക്കം നിയോജകമണ്ഡലം

സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള സര്‍ക്കാരിന്റെ വിപ്ലവാത്മകമായ പ്രവര്‍ത്തനമാണു കെഫോണെന്നു വൈക്കം നിയോജകമണ്ഡലത്തിലെ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു സി.കെ. ആശ എം.എല്‍.എ. പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കല്‍, എന്‍. ഷാജിമോള്‍, കെ.ബി. രമ, സുകന്യ സുകുമാരന്‍, പി.ആര്‍. ആനന്ദവല്ലി, ആര്‍. നികിതകുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു , രാഷ്ട്രീയ പ്രതിനിധി കെ.ടി. സുഗുണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പൂഞ്ഞാര്‍ നിയോജകമണ്ഡലം

പൂഞ്ഞാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ-ഫോണ്‍ പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ നിര്‍വഹിച്ചു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം പി.ആര്‍. അനുപമ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹന്‍, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആര്‍. മോഹനന്‍ നായര്‍, സുശീല മോഹനന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു അശോകന്‍, എം.ആര്‍. രഞ്ജിത്ത്, ബിന്ദു അജി, വിഷ്ണു രാജ്, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സി. സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

പുതുപ്പള്ളി നിയോജക മണ്ഡലം

പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ കെ. ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം മണര്‍കാട് ഇന്‍ഫന്റ് ജീസസ് കോണ്‍വന്റ് സ്‌കൂളില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിര്‍വഹിച്ചു. മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സീന ബിജുനാരായണന്‍, മണര്‍കാട് ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ജെസി ജോണ്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷേ പ്രേമ ബിജു, മണര്‍കാട് ഗ്രാമപഞ്ചായത്തംഗങ്ങളായ ജാക്സണ്‍ മാത്യു, ആര്‍ രാജീവ്, ഫിലിപ്പ് കിഴക്കേപ്പറമ്പില്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.കെ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടയം നിയോജകമണ്ഡലം

കെ ഫോണ്‍ പദ്ധതിയുടെ കോട്ടയം നിയോജകമണ്ഡലതല ഉദ്ഘാടനം മൂലേടം എന്‍.എസ്.എം.സി.എം.എസ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രജനി അനില്‍ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീലമ്മ ജോസഫ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വി.സി ജെമിലി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിനുമോള്‍ സി. ചെറിയാന്‍, പള്ളം ബ്ലോക്ക് സെക്രട്ടറി ബി ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു

ചങ്ങനാശേരി നിയോജകമണ്ഡലം

ചങ്ങനാശേരി നിയോജകമണ്ഡലതല കെഫോണ്‍ ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ നിര്‍വഹിച്ചു. കുറിച്ചി ഇത്തിത്താനം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ്, എന്‍. രാജു, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സുവര്‍ണ കുമാരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, കുറിച്ചി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. പ്രീതാ കുമാരി, മാടപ്പള്ളി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഷാജി ജേക്കബ്, കുറിച്ചി പഞ്ചായത്ത് സെക്രട്ടറി എസ്. സുദേവി എന്നിവര്‍ പങ്കെടുത്തു.

കടുത്തുരുത്തി നിയോജമണ്ഡലം

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ചടങ്ങ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ: സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യമ്മ സെബാസ്റ്റ്യന്‍, സജീഷ് ശശി, പി.ആര്‍. സുഷമ, ബോബി മാത്യു, രാജു ജോണ്‍ ചിറ്റേയത്ത്, ടി.കെ. വാസുദേവന്‍ നായര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി. കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീനാ സിറിയക്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News