‘അഞ്ചുലക്ഷം ഒരു ചെറിയ സംഖ്യയല്ല’; വിഴിഞ്ഞം തുറമുഖം കൈവരിച്ച നേട്ടത്തെ കുറിച്ച് മന്ത്രി വി എൻ വാസവൻ

5 ലക്ഷം ടിഇയു കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട നാഴികക്കല്ലാണെന്ന് മന്ത്രി വി എൻ വാസവൻ. ഈ നേട്ടമാണ് വിഴിഞ്ഞം തുറമുഖം ചുരുങ്ങിയ സമയത്തിനുള്ളിൽ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

അഞ്ചുലക്ഷം എന്നത് ഒരു ചെറിയ സംഖ്യ അല്ല…
5 ലക്ഷം ടിഇയു കൈമാറ്റം ചെയ്യുക എന്നത് ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട നാഴികകല്ലാണ്. ഈ നേട്ടമാണ് വിഴിഞ്ഞം തുറമുഖം ചുരുങ്ങിയ സമയത്തിനുള്ളിൽ കൈവരിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിന്റെ അഭിമാനകരമായ ഒരു കാൽവെപ്പാണിത്.
ഇതുവരെ 246 കപ്പലുകളിലായി 501847 ടിയുഇ ചരക്കുനീക്കമാണ് നടത്തിയത്. ആദ്യഘട്ടത്തിൽ വാർഷിക ശേഷിയായി കണക്കാക്കിയിരിക്കുന്നത് 10 ലക്ഷം ടിയുഇ ആണ്. 2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയൽ ഓപ്പറേഷൻ തുടങ്ങിയത്. കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങിയത് 2024 ഡിസംബറിലാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാനായത് ആഗോള മാരിടൈം ഭൂപടത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യമാണ് അടിവരയിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News