
പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കുന്നത് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല, അതിനായി നാളെ യോഗം ചേരുമെന്ന് വി എൻ വാസവൻ.
ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഉണ്ടാകും, തീരുമാനം യോഗത്തിന് ശേഷമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ അപകടം നടന്ന സാഹചര്യത്തിൽ ആഘോഷം വേണമോ എന്ന് കൂടിയാലോചിക്കണം. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ കൃത്യമായി സ്വീകരിക്കണം. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് അടിയന്തിര മന്ത്രിസഭാ യോഗം ചേരുന്നത്. മരിച്ചവരുടെ കണക്കിലെ അവ്യക്തത ഇപ്പോഴും തുടരുന്നുവെന്നും കെ രാജൻ പറഞ്ഞു.
പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകി വരുന്നു. കൺട്രോൾ റൂം സജ്ജമായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി. ഹൈക്കോടതിയുടെ ഇടപെടലിലൂടെ ഇത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; ‘മുണ്ടത്തിക്കോടിലേത് ചിന്തിക്കാനാവാത്ത അപകടം, തുടർ ചികിത്സയ്ക്ക് തടസമുണ്ടാവില്ല’ ; കെ രാജൻ
അതേസമയം, നിലവിലുള്ള വിവരങ്ങള്‍ അനുസരിച്ച് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് ഇതുവരെ മരിച്ചത്. ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അടിയന്തര സാഹചര്യം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

