
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ആദ്യം തിരിച്ചറിഞ്ഞത് 10 പേരുടെ മൃതദേഹങ്ങൾ. ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞതായി ദേവസ്വം മന്ത്രി വി എൻ വാസവൻ. 29 മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു. അതിന്റെ ഡിഎൻഎ പരിശോധന നടക്കുന്നു. നാലുപേരുടെ കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംഭവ സമയത്ത് മൊത്തം 38 പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകൾ എല്ലാം നഷ്ടമായി
നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചെറിയ പരിക്കുകൾ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തതായും വി എൻ വാസവൻ വ്യക്തമാക്കി.
അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ചർച്ച തുടങ്ങും. വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകിയായിരിക്കും ഇത്തവണത്തെ തൃശൂർ പൂരം നടത്തുക. തൃശ്ശൂർ പൂരത്തിന്റെ ഈ വർഷത്തെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയതും ഇതിന്റെ ഭാഗമാണെന്ന് വി എൻ വാസവന്റെ വാക്കുകൾ. ഏറ്റവും നല്ല പരിചരണം ലഭിക്കാനുള്ള ക്രമീകരണം സർക്കാരിന്റെ ഭാഗത്ത് നിന്ന് നടത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

