സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനം: മന്ത്രി വി എന്‍ വാസവന്‍

മാധ്യമപ്രവര്‍ത്തകയോട് നടന്‍ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതികരണവുമായി മന്ത്രി വി എന്‍ വാസവന്‍. സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഒരു പൊതുപ്രവര്‍ത്തകന് യോജിക്കാത്ത നടപടിയാണ് സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ നിയമപരമായി ഉള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം)വകുപ്പ് പ്രകാരമാണ് കേസ്.

Also Read : വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചാല്‍ ശക്തമായ നടപടിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ദേഹത്താണ് സുരേഷ് ഗോപി അനുവാദമില്ലാതെ കൈവെച്ചത്.

ബിജെപി കേരളത്തില്‍ അധികാരത്തിലെത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. തുടര്‍ന്ന് ദേഹത്തു കൈവെക്കുകയും ചെയ്തു.

Also Read : മാധ്യമ പ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

ആദ്യം ചിരിച്ചു തള്ളിയെങ്കിലും സുരേഷ് ഗോപി വീണ്ടും ദേഹത്ത് കൈവെച്ചതോടെ യുവതി കൈ തട്ടി മാറ്റുകയായിരുന്നു. അശ്ലീലത കലര്‍ന്ന തരത്തില്‍ സംസാരിക്കുകയും ദേഹത്ത് കൈവെക്കുകയും ചെയ്ത നടന്റെ കൈ തട്ടി മാറ്റിയ യുവതിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel