കൺസ്യൂമർ ഫെഡിൻ്റെ ഉത്സവ ചന്ത; കോടതി വിധി ആശ്വാസകരം: മന്ത്രി വി എൻ വാസവൻ

കൺസ്യൂമർ ഫെഡിൻ്റെ ഉത്സവ ചന്ത നിരോധിച്ച വിഷയത്തിലെ കോടതി വിധി ആശ്വാസകരമെന്ന് മന്ത്രി വി എൻ വാസവൻ. ഉത്സവ ചന്ത എല്ലാ കാലവും നടത്താറുണ്ട്. ഇതിനായി നടപടികൾ നേരത്തെ നീക്കിയിരുന്നു. വില കുറച്ച് സാധനങ്ങൾ നൽകാനാണ് സർക്കാർ തീരുമാനിച്ചത്. മുൻപ് അനുമതി നൽകിയ കമ്മീഷനാണ് ഇത്തവണ അനുമതി നിഷേധിച്ചത്. ഇതിന് എതിരെയാണ് സർക്കാർ കോടതിയിൽ പോയത്. 280 ചന്തകൾ ഇന്ന് തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കസ്റ്റംസെന്ന് തെറ്റിദ്ധരിപ്പിക്കും; വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് തട്ടിപ്പ്

അതേസമയം, ഉത്സവകാല ചന്ത നിരോധിച്ചുള്ള കേന്ദ്രത്തിന്റെ തീരുമാനം ജനങ്ങളെ ദ്രോഹിക്കുക എന്ന കേന്ദ്രനയത്തിന്റെ ഭാഗമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു. ഹൈക്കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി കൺസ്യൂമർഫെഡിന് ലഭിച്ച അംഗീകാരമാണ്. കേന്ദ്രത്തിൻ്റെ ദുഷ്ടലാക്കിനേറ്റ തിരിച്ചടിയാണത്. നാളെ ഉച്ചയോടെ ചന്ത ആരംഭിക്കും. 8 ദിവസം ചന്ത തുടരും. 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും.

Also Read: ദില്ലി മദ്യനയ അഴിമതിക്കേസ്; കെ.കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here