
മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ എത്തി കണ്ട് സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി. നിലവിൽ വി എസ് അച്യുതാനന്ദൻ ഐസിയുവിൽ ആണെന്നും നേരിൽ കാണാൻ സാധിച്ചില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എന്നും എം എ ബേബി പ്രതികരിച്ചു. പതിവുപോലെ പോരാളിയായിട്ടുള്ള വി എസ് ആരോഗ്യവാനായി തിരിച്ചുവരും. ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് പട്ടം എസ്‍യുടി ആശുപത്രിയിൽ വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾമൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലായിരുന്നു വി എസ്.
ALSO READ: പാതിവില തട്ടിപ്പ്: കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ കൂടി ജാമ്യം
2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here