അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ, രാമക്ഷേത്രം, ദില്ലി എയര്‍പോര്‍ട്ട്…; മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി

മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി. അയോധ്യ റെയില്‍വേ സ്‌റ്റേഷന്റെ മതിലുകള്‍ തകര്‍ന്നു, രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോരുന്നു, മഥുരയിലെ വാട്ടര്‍ ടാങ്കര്‍ തകര്‍ന്ന് ആളുകൾ കൊല്ലപ്പെട്ടു, ദില്ലി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ തകർന്നുവീണു, അടല്‍ സേതു റോഡില്‍ വിളളല്‍ വീണു, 6 പാലങ്ങള്‍ ബിഹാറില്‍ തകര്‍ന്നു ഈ പദ്ധതികളെല്ലാം രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തതാണ്.

Also Read: കോഴിക്കോട് ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ പ്രിൻസിപ്പാൾ മർദിച്ച സംഭവം; പ്രതിഷേധവുമായി എസ്എഫ്ഐ

എല്ലാത്തിലും അഴിമതിയാണെന്നല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിൽ പോലും അത് പ്രകടമല്ലേ. നീറ്റ് വിഷയത്തിലും ഇതാണ് മനസിലാകുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്‍ടിഎയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പ് സംസ്ഥാനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും നൽകണമെന്നും വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.

Also Read: ഫിസിയോ തെറാപ്പി സെൻ്ററിൽ പീഡനം; മുതിർന്ന കോൺഗ്രസ്സ് നേതാവ് എം നാരായണൻകുട്ടിയുടെ മകൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News