
കേരളത്തില്‍ ഒരു മാസത്തോളമായി ആശാവര്‍ക്കര്‍മാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശാപ്രവര്‍ത്തകരോട് കാണിക്കുന്ന അവഗണന രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വി ശിവദാസന്‍ എംപി. ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കേന്ദ്രം നല്‍കുന്നില്ലെന്ന് തുറന്നടിച്ച എംപി സമരവേദിയില്‍ ആശാവര്‍ക്കര്‍മാരെ കാണാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവരെ കബളിപ്പിച്ചുവെന്നും രാജ്യസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
എന്താണ് ഇവര്‍ ചെയ്യുന്നതെന്ന് ആലോചിച്ച് ആശ്ചര്യപ്പെടുകയാണ്. ആശാവര്‍ക്കര്‍മാര്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ്‌സ് വര്‍ധിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ഇന്‍സന്റീവ്‌സായി 1200 രൂപയാണ് ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത്. ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി കേന്ദ്രം കണക്കാക്കുന്നില്ല. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി അവരെ വഞ്ചിച്ചു. കേരളമാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സത്യം പറയാന്‍ ധൈര്യമില്ല. ബിജെപിക്കായാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നുണ്ട്. അത് സത്യമാണ്. ചിലര്‍ കേരളത്തിലെ ബിജെപിയെയാണ് രഹസ്യമായി പിന്തുടരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here