സന്ദർശിച്ച സ്ഥലങ്ങളിൽ കണ്ടത് വേദനിപ്പിക്കുന്ന അനുഭവങ്ങൾ; 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്ലാൻ; വി ശിവദാസൻ എം പി

ഹരിയാന സംഘർഷബാധിത പ്രദേശങ്ങളിൽ കണ്ടത് വളരെ വേദനിപ്പിക്കുന്ന അനുഭവങ്ങളെന്ന് വി ശിവദാസൻ എം പി. ഹരിയാന സംഘർഷ ബാധിത പ്രദേശങ്ങളിൽ ഇടത് നേതാക്കള്‍ നടത്തിയ സന്ദർശനത്തിനിടെയായിരുന്നു  ശിവദാസൻ എം പി ഇക്കാര്യം വ്യക്തമാക്കിയത്. ആർ എസ് എസിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നടന്നത് വർഗീയ വിദ്വേഷ നടപടികൾ ആണെന്നും വലിയ രീതിയിൽ അവിടെ കെട്ടിടങ്ങളും വീടുകളും തകർക്കപ്പെട്ടു എന്നും ശിവദാസൻ എം പി പറഞ്ഞു .വർഗീയ സംഘർഷങ്ങൾക്കെതിരെ ബഹുജന പ്രതിഷേധം എല്ലായിടങ്ങളിലും ഉയർന്നു വരണം ഇത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്ലാൻ ആണ് എന്നും എംപി പറഞ്ഞു.

also read: രാജ്യസഭയില്‍ വന്‍ പ്രതിഷേധം: തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍, കോടി ഇടപെടണമെന്ന് സീതാറാം യെച്ചൂരി

അതേസമയം ഹരിയാനയിലെ വർഗീയ കലാപം ഗവൺമെന്റിന്റെ അറിവോടെയുള്ള ആസൂത്രിതമായ ആക്രമണമെന്ന് എ എ റഹീം എംപി ആരോപിച്ചു. വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയില്‍ ഇടത് നേതാക്കള്‍ നടത്തിയ സന്ദർശനത്തിനിടെയായിരുന്നു റഹീം എം പി ഇക്കാര്യം വ്യക്തമാക്കിയത്.

also read: ‘ഹരിയാനയിലേത് ആസൂത്രിതമായ ആക്രമണം, മുസ്ലിം വിഭാഗം ഭയപ്പാടിൽ’; എ എ റഹീം എംപി

ഗവൺമെന്റിന്റെ അറിവോടെയുള്ള ആസൂത്രിതമായ ആക്രമമാണിത്. ഭരണകൂടം പദ്ധതിനിർത്തി നിരവധി കെട്ടിടങ്ങൾ, ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ നശിപ്പിച്ചു. മാസങ്ങളുടെ പ്ലാനിംഗ് ഈ സംഘർഷത്തിന് പിന്നിലുണ്ടെന്നും സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നു എം പി പറഞ്ഞു.ഹരിയാനയിലെ മുസ്ലിം വിഭാഗം അങ്ങേയറ്റം ഭയപ്പാടിലാണെന്നും റഹീം എംപി കൂട്ടിച്ചേർത്തു. ഒരു കാരണവുമില്ലാതെയാണ് മുസ്ലീംങ്ങളുടെ കെട്ടിടങ്ങൾ ഭരണകൂടം ഇടിച്ചു നിരത്തിയത്. കലാപവുമായി ബന്ധമില്ലാത്ത ഒരു മതപണ്ഡിതൻ വരെ കൊല്ലപ്പെട്ടു. തകർക്കപ്പെട്ട മസ്ജിദ് സന്ദർശിക്കുവാൻ പൊലീസ് അനുവദിച്ചില്ലെന്നും സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും എംപി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News