‘ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൈതഴമ്പിച്ചവരുടെ പിന്മുറക്കാര്‍ക്ക് വിപ്രതിപത്തി തോന്നുന്നതില്‍ അത്ഭുതമില്ല’; വി മുരളീധരന് മറുപടിയുമായി വി. ശിവദാസന്‍ എംപി

തെരുവ് നായ വിഷയത്തില്‍ രാഷ്ട്രീയം കാണുകയും കൃത്യമായ ഇടപെടല്‍ നടത്താതിരിക്കുകയും ചെയ്ത കേന്ദ്രസഹമന്ത്രി വി. മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വി. ശിവദാസന്‍ എം.പി. തെരുവുനായ പ്രശ്‌നത്തില്‍ ശാസ്ത്രീയമായ നിയമപരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ പ്രസ്താവയിലെ കുറ്റം കണ്ടുപിടിക്കുന്നതിനപ്പുറം താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുരളീധകരന്‍ മെനക്കെട്ടില്ലെന്ന് ശിവദാസന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ലമെന്റ് കൊടി പിടിക്കാനുള്ള ഇടമായി കാണുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നാണ് വി മുരളീധരന്റെ പരിഹാസം. പാര്‍ലമെന്റ് ഇന്ത്യക്കാരുടേതായത് കുറേ പേര്‍ കൊടി പിടിച്ചത് കൊണ്ടും സമരം നയിച്ചത് കൊണ്ടുമാണ്. അന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പുകള്‍ എഴുതി കൈ തഴമ്പിച്ചവരുടെ പിന്മുറക്കാര്‍ക്ക് കൊടി പിടിക്കുന്നതിനോട് വിപ്രതിപത്തി തോന്നുന്നതില്‍ അത്ഭുതമില്ലെന്ന് വി. ശിവദാസന്‍ പറഞ്ഞു.

Also Read- അന്ന് അസോഷ്യേറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റും; ഇന്ന് കമല്‍ ചിത്രത്തില്‍ നായകനായി ഷൈന്‍ ടോം ചാക്കോ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരുട്ട് കൊണ്ട് ഓട്ടയടച്ചിട്ട് കാര്യമില്ല. വേണ്ടത് പ്രായോഗികപരിഷ്ക്കരണം
തെരുവുനായപ്രശ്നത്തിൽ ശാസ്ത്രീയമായ നിയമപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള എന്റെ പ്രസ്താവനയോട് ശ്രീ.വി മുരളീധരൻ പ്രതികരിച്ചിരിക്കുകയാണ്. തെരുവ്നായ ആക്രമണം ഒരു പ്രശ്നം ആണെന്നെങ്കിലും അദ്ദേഹം സമ്മതിച്ചത് വലിയ കാര്യം. പ്രസ്താവനയ്ക്ക് മറുപടി പറയാൻ കാണിച്ച സന്നദ്ധതയെയും അഭിനന്ദിക്കുന്നു.എന്നാൽ ഉന്നയിച്ച കാതലായ പ്രശ്നങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം തീരെ മെനക്കെട്ടില്ല എന്നത് ഖേദകരമാണ്.
പാർലമെന്റ് കൊടി പിടിക്കാനുള്ള ഇടമായി കാണുന്നത് കൊണ്ടാണ് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. പാർലമെന്റ് ഇന്ത്യക്കാരുടേതായത് കുറേ പേർ കൊടി പിടിച്ചത് കൊണ്ടും സമരം നയിച്ചത് കൊണ്ടുമാണ് . അന്ന് ബ്രിട്ടീഷുകാർക്ക് മാപ്പുകൾ എഴുതി കൈ തഴമ്പിച്ചവരുടെ പിന്മുറക്കാർക്ക് കൊടി പിടിക്കുന്നതിനോട് വിപ്രതിപത്തി തോന്നുന്നതിൽ അദ്‌ഭുതമില്ല.
ഇരുട്ട് കൊണ്ട് ഓട്ടയടക്കുക എന്നൊരു പ്രയോഗം ഉണ്ടല്ലോ. തെരുവുനായപ്രശ്നത്തിൽ കേന്ദ്രസർക്കാരിന്റെ അപ്രായോഗികവും മനുഷ്യവിരുദ്ധവുമായ നിയമത്തിലെ ഗുരുതരമായ പാളിച്ചകൾ മറച്ചു വെക്കാൻ ഉള്ള ശ്രമമാണ് ശ്രീ. വി മുരളീധരന്റെ മറുപടിയിൽ ഉള്ളത് .
അനിമൽ ബർത്ത് കൺട്രോൾ റൂൾസ് പ്രകാരം ‘അക്രമകാരികളായ നായകളെപ്പോലും നീക്കം ചെയ്യാനാവില്ല’ എന്നതാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. അത് എബിസി റൂൾസ് – 2023 ന്റെ ഭാഗമല്ല എന്നാണോ ശ്രീ. വി മുരളീധരൻ ധരിച്ചിട്ടുള്ളത്?
തെരുവ് നായകളെ പിടിക്കുന്നതിനു മുന്നേ അക്കാര്യം പരസ്യപ്പെടുത്തുകയും അവയെ വന്ധ്യംകരിച്ചു കുത്തിവെപ്പുകൾ എടുത്ത ശേഷം അവിടെ തന്നെ തുറന്നു വിടുമെന്നു പ്രഖ്യാപിക്കുകയും വേണം എന്നാണ് എബിസി റൂൾ 2023 11 (3) പറയുന്നത് .
11 (3 ).Before the street dogs are captured in any locality, the representative of the local authority or of the Animal
Welfare Organisation shall put up banners or public notices making announcement informing residents that
animals shall be captured from the area for the purpose of sterilisation and immunisation and will be
released in the same area after sterilisation and immunisation.
എബിസി റൂൾ 2023 11 (19) പ്രകാരം, സർജറി കഴിഞ്ഞ പട്ടികളെ അതേ സ്ഥാനത്ത് തിരികെയെത്തിക്കണം. അതിനു ജിയോടാഗ്ഗിങ് ഉള്ള ആപ്ലിക്കേഷൻ വരെ നിർദേശിക്കപ്പെട്ടിട്ടുണ്ട്.
11 (19). The dogs shall be released at the same place or locality from where they were captured and the date, time
and place of their release shall be recorded after their complete recovery and the representative of the local
authority or of the animal welfare organisation shall accompany the team at the time of release and from
time to time, the Board may provide a suitable application for geo-tagging the location of the dogs during
capture and release.
ഇനി പേവിഷബാധ സംശയിക്കുന്ന പട്ടിയാണെങ്കിൽ , അതിനെ പ്രത്യേക കൂട്ടിൽ താമസിപ്പിച്ചു പേയിളകി സ്വാഭാവികമായി മരിക്കുന്നത് വരെ കാക്കണം . പത്തു ദിവസത്തിനുളിൽ സ്വാഭാവികമായി മരിച്ചു കൊള്ളുമത്രെ.
10 (5 ). If the dog is found to have a high probability of having rabies, it shall be isolated till it dies a natural
death. Death normally occurs within ten days of contracting rabies.
അക്രമകാരിയായ പട്ടി ആണെങ്കിൽ അതിനെ മൃഗക്ഷേമ സംഘടനയ്ക്ക് കൈമാറണം . അതിനെ “ചികിത്സിച്ചു” സുഖപ്പെടുത്തി വീണ്ടും പഴയ സ്ഥാനത്ത് കൊണ്ട് വിടണം !
10 (6). If the dog is found not to have rabies but some other disease or is furious in nature then it would be
handed over to the Animal Welfare Organisation who shall take the necessary action to cure and release
the dog after ten days of observation.
പട്ടിക്ക് ഭക്ഷണം കൊടുക്കാനുള്ള ക്രമീകരണങ്ങളും ഫലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.
20 (1 ).It shall be responsibility of the Resident Welfare Association or Apartment Owner Association or Local Body’s representative of that area to make necessary arrangement for feeding of community animals residing in the premises…
കൂടാതെ പട്ടികൾക്കായി പഞ്ചായത്തുകളിലുള്ള ഓപ്പറേഷൻ തിയേറ്ററിൽ എയർ കണ്ടീഷനിംഗ് അടക്കമുള്ള സംവിധാനങ്ങൾ , ഒരു മാസത്തെ വരെ ബാക്ക് അപ്പ് ഉള്ള വീഡിയോ റെക്കോർഡിങ് ചെയ്യാൻ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ എന്നീ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് എബിസി റൂൾസ് നിർദേശിക്കുന്നത്. പാവപ്പെട്ട മനുഷ്യർക്ക് സൗജന്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും നൽകുന്നത് പോലും വിലക്കുന്ന, ആരോഗ്യരംഗം സ്വകാര്യമേഖലയ്ക് തീറെഴുതാൻ ചൂട്ട് പിടിക്കുന്ന രാഷ്ട്രീയമാണ് വലതുപക്ഷത്തിന്റേത്. പേവിഷബാധയ്ക്ക് കുത്തിവെപ്പെടുത്താൽ പട്ടി കടിക്കാതിരിക്കുമോ ? വന്ധ്യംകരണം കൊണ്ട് അക്രമസ്വഭാവം മാറുമോ? . ഇത്തരം പ്രായോഗിക പ്രശ്നങ്ങൾക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് ഈ മനുഷ്യവിരുദ്ധനിയമത്തെ അദ്ദേഹം ന്യായീകരിക്കുന്നത്. ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിത യാഥാർഥ്യമുൾക്കൊണ്ട് വേണം നിയമങ്ങൾ ഉണ്ടാക്കാനെന്ന് ശ്രീ. വി. മുരളീധരനും അദ്ദേഹത്തിന്റെ പാർടിയും മനസ്സിലാക്കേണ്ടതുണ്ട് – വി ശിവദാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys