
എയര്‍ ആംബുലന്‍സ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ലക്ഷദ്വീപില്‍ അടുത്തിടെയുണ്ടായ ദാരുണമായ മരണങ്ങളുടെ പശ്ചാത്തലത്തില്‍ , സത്വര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട്,വി ശിവദാസന്‍ എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ഖാദര്‍ കോയയുടെയും അടുത്തിടെ ചെത്‌ലാത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം അബ്ദുള്‍ റഹ്മാന്റെയും മരണങ്ങള്‍ ദ്വീപ് സമൂഹത്തെ പിടിച്ചുലച്ചതായും കേന്ദ്രഭരണ പ്രദേശത്തെ ഗുരുതരമായ ഭരണസംവിധാനത്തിലെ ഗുരുതരമായ വീഴ്ചകള്‍ തുറന്നുകാട്ടിയതായും അദ്ദേഹം പറഞ്ഞു.
ALSO READ: ഒമാനിലെ റൗദയില്‍ ഇനി മധുരമൂറും മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിനു തുടക്കമായി!
ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഒരു എയര്‍ ആംബുലന്‍സ് സേവനം നിഷേധിക്കുന്ന മനുഷ്യ വിരുദ്ധമായ സമീപനത്തിന്റെ അനന്തരഫലമാണ്. അടിയന്തര സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് മെയിന്‍ ലാന്റ് ആശുപത്രികളിലേക്ക് ഉടനടി മാറ്റേണ്ട സാഹചര്യങ്ങളില്‍, ചെറിയ കാലതാമസം പോലും ജീവന്‍ നഷ്ടപ്പെടുന്നതിനു കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും പരിമിതമായ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളും മൂലം 24×7 എയര്‍ ആംബുലന്‍സ് സംവിധാനത്തിന്റെ അടിയന്തര ആവശ്യകതയുണ്ട് . ജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും , ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല . ഈ നിഷ്‌ക്രിയത്വത്തിന്റെ ദാരുണമായ അനന്തരഫലങ്ങള്‍ പാവപെട്ട ദ്വീപ് നിവാസികള്‍ക്കാണ് അനുഭവിക്കേണ്ടി വരുന്നത്.
ALSO READ: ‘വര്‍ഗീയവാദികളുടെ വോട്ടിനുവേണ്ടി അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവരല്ല ഞങ്ങള്‍, ഏത് ഘട്ടത്തിലും മതനിരപേക്ഷതയാണ് നിലപാട്’: എം സ്വരാജ്
ലക്ഷദ്വീപില്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന, സ്ഥിരമായ ഒരു എയര്‍ ആംബുലന്‍സ് സേവനം ഉടന്‍ സ്ഥാപിക്കണമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തില്‍ ശിവദാസന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഒരു പൗരനും അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരില്‍ ജീവന്‍ രക്ഷിക്കുന്ന വൈദ്യസഹായം നിഷേധിക്കപ്പെരുത്. ഈ വിഷയം അങ്ങേയറ്റം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ഭരണകൂടത്തിന്റെ മനുഷ്യവിരുദ്ധമായ നയം തിരുത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

