സംസ്ഥാനത്തിന് ലഭിച്ചത് പിഎംശ്രീ യുമായി ബന്ധപ്പെട്ട തുകയല്ല; യു ഡി എഫ് ആടിനെ പട്ടിയാക്കുന്നു: വി ശിവൻകുട്ടി

v sivankutty

പി എം ശ്രീയുമായി ബന്ധപ്പെട്ട് യു ഡി എഫ് സർക്കാർ നടത്തുന്ന പ്രസ്താവനകളുടെ യാഥാർഥ്യം തുറന്ന് കാണിച്ച് വി ശിവൻകുട്ടി. സംസ്ഥാനത്തിന് ലഭിച്ചത് പിഎംശ്രീ യുമായി ബന്ധപ്പെട്ട തുകയല്ല അത് എസ് എസ് കെ യുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ലഭിച്ച തുകയാണ്. പി എം ശ്രീ പദ്ധതി കഴിഞ്ഞ സർക്കാർ ആദ്യം ഒപ്പിട്ടു. പിന്നീട് താൽക്കാലികമായി മരവിപ്പിച്ചു.ആടിനെ പട്ടിയാക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും വി ശിവൻകുട്ടു മാധ്യമങ്ങളോട് പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ കീഴ്പ്പെട്ടു എന്നത് വ്യക്തമാകുകയാണ് ഇപ്പോൾ. പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മൂന്ന് ഘട്ടങ്ങളാണുള്ളത്.

ധാരണ പത്രം ഒപ്പിടൽ, യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കുക, സ്കൂളുകൾ ലോഗിൻ ചെയ്ത് വിവരങ്ങൾ കൈമാറുക. ഇതിൽ സ്കൂളുകൾ ലോഗിൻ ചെയ്ത് വിവരങ്ങൾ കൈമാറിയിട്ടില്ല. ധാരണാപത്രം ഒപ്പിട്ടത് പിന്നീട് മരവിപ്പിക്കുകയും ചെയ്തു. ഇത് രേഖാമൂലം കേന്ദ്രത്തെ അറിയിച്ചു. പിന്നീടാണ് എസ് എസ് കെ യുടെ ഫണ്ടുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും കേന്ദ്രവുമായി ചർച്ച നടത്തിയത്. അതിൻറെ അടിസ്ഥാനത്തിൽ തുക ലഭിച്ചു.

Also read: സിപിഐഎമ്മിനെതിരായ ആരോപണത്തിൽ കോൺ​ഗ്രസ് വിശദീകരണം നൽകണം; ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ

ധാരണ പത്രം ഒപ്പിട്ടത് അല്ലാതെ തുടർന്ന് ഒരുതരത്തിലും കഴിഞ്ഞ സർക്കാർ മുന്നോട്ടു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം കഴിഞ്ഞ നാലു വർഷമായി കേരളം നടപ്പിലാക്കിയിട്ടില്ല.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇനി നയപരമായ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് സർക്കാരാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ട തുകയാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News