
സെന്‍സര്‍ ബോര്‍ഡോ സെന്‍സില്ലാ ബോര്‍ഡോ- കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കട്ട് നിര്‍ദേശിച്ചതില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയത്.ജാനകി vs സ്‌റ്റേറ്റ് ഒാഫ് കേരള എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകിയെന്നും അത് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.അതേസമയം പേര് മാറ്റാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.ജൂണ്‍ 27ന് വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Also Read: ആർ എസ് എസ്സിന് അറിയില്ല പഴയ ഈ എസ് എഫ് ഐ ക്കാരനെ: ശാഖയിലെ കബഡികളി ശിവൻകുട്ടിയുടെ അടുത്ത് വേണ്ട
കേന്ദ്ര സഹമന്ത്രി ആയതിനു ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമയാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള.വിഷയത്തില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here