രാജ്യത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ തിരുമറി നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറി: വി ശിവൻകുട്ടി

v sivankutty nemam

രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിൽ തിരുമറി നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് വി ശിവൻകുട്ടി. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് 230 വീട് വെച്ച് നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വാങ്ങിയ സ്ഥലത്ത് 30 വീടുപോലും വയ്ക്കാൻ പറ്റുമോ എന്നത് സംശയം ആണ്. മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു വാർത്തയല്ലെന്നും ഈ തിരിമറിയിൽ ഗവൺമെന്റിന്റെ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നു വി ശിവൻകുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ശ്രദ്ധ തിരിക്കാൻ ബിജെപി ലൗ ജിഹാദ് ആരോപണം വീണ്ടും ഉയർത്തുകയാണെന്നും ബിജെപി വർഗീയതയെ വീണ്ടും പൊടിതട്ടിയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി വോട്ട് നേടാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്. മതേതര വോട്ടുകൾ വിഭജിക്കാൻ ബിജെപിയും കോൺഗ്രസും ഉടമ്പടി നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also read: ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാം എന്നാണ് ബിജെപിയുടെ നേമത്തെ സ്ഥാനാർത്ഥി കരുതുന്നത്: വി ശിവൻകുട്ടി

കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ നടത്തിയ ആരോപണം തെരഞ്ഞെടുപ്പിനു മുന്നിലുള്ള തട്ടിപ്പാണെന്നും ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News