
കൊച്ചിയിലെ ഐടി കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ പ്രതിഷേധാർഹമെന്നും ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ലെന്നും വി ശിവൻ കുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സി ഐ ടി യു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു വരും. ഐ ടി മേഖലയിൽ ശക്തമായ തൊഴിലാളി സംഘടന ഇല്ലാത്തതാണ് ഇത്തരം നീക്കത്തിന് പിന്നിൽ.
തൊഴിലാളികളുടെ താൽപര്യം സർക്കാർ സംരക്ഷിക്കണമെന്നും കോറോ ഹെൽത്തിൻ്റേത് നിയമ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടികൾക്ക് സി ഐ ടി യു മുൻകൈയെടുക്കുമെന്നും ഐടി / അനുബന്ധ മേഖലകളിലെ തൊഴിലാളി വിരുദ്ധ നടപടികൾ സി ഐ ടി യു ശക്തമായ സമരത്തിലേക്ക് പോകുമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
കേരളം മാത്രമാണ് ലേബർ കോഡ് നടപ്പിലാക്കാത്തത്. കഴിഞ്ഞ സർക്കാർ നടപ്പിലാക്കില്ല എന്ന നിലപാടെടുത്തു. സംസ്ഥാന സർക്കാരിന് ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

