
ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാമെന്നാണ് നേമത്തെ ബിജെപി സ്ഥാനാർഥി കരുതുന്നതെന്ന് വി ശിവൻകുട്ടി. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് നേമത്തെ ബിജെപി സ്ഥാനാർത്ഥി പണം ഒഴുക്കുന്നു. പ്രവർത്തനങ്ങൾ കണ്ടാൽ അത് ആർക്കും മനസിലാകുന്ന കാര്യമാണ്. ബിജെപി കാര്യങ്ങള് ഒന്നും മനസ്സിലാക്കാതെ എന്തൊക്കെയോ പറയുന്നു. സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. കേന്ദ്രം എന്തൊക്കെയോ തന്നു അത് ഉപയോഗിച്ചില്ല എന്ന് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. എന്താണ് തന്നത് എവിടെയാണ് തന്നത് എന്നതുകൂടി വ്യക്തമാക്കിയാൽ മറുപടി പറയാമായിരുന്നുവെന്നും വി ശിവൻ കുട്ടി പറഞ്ഞു.
എംഎൽഎ എന്ന നിലയിലും മന്ത്രി എന്ന നിലയിലും നടപ്പാക്കിയതും ഭരണാനുമതി നേടിയതും ആയ വികസനങ്ങൾ ആണ് ഇന്ന് കാണുന്നത്. കിരീടം പാലം നേമം മണ്ഡലത്തിൽ അല്ല, എന്നാലും തൊട്ട് അടുത്ത വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടു. ശാന്തിവിളയിലെ നേമം താലൂക്ക് ആശുപത്രി ആധുനിക ചികിത്സ രീതിയിൽ നിർമിച്ചു. തിരുവല്ല ക്ഷേത്രത്തിന് വേണ്ടി അഞ്ചര കോടി മുടക്കി.
Also read: ‘കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതൽ സീറ്റുകൾ എറണാകുളത്ത് ഇക്കുറി ലഭിക്കും’: എസ് സതീഷ്
നേമം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും സ്വീവേജ് സംവിധാനം സജ്ജമാക്കി. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വെൽനെസ് സെൻ്ററുകൾ നിർമിച്ചു അങ്ങനെ നിരവധി കാര്യങ്ങളാണ് മണ്ഡലത്തിൽ കാഴ്ചവച്ചത്. സ്വന്തം അമ്മായി അപ്പനെ ചതിച്ചു കാശുണ്ടാക്കിയ സ്വഭാവം എനിക്കില്ലെന്നും രാജീവ് ചന്ദ്ര ശേഖറിനെതിരെ വി ശിവൻകുട്ടി പറഞ്ഞു. രാജീവ് ചന്ദ്ര ശേഖറുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നു കൊട്ടിക്കലാശത്തിന് മുന്നെ എവിടെ വേണമെങ്കിലും സംവാദം നടത്താമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




