‘കോൺ​ഗ്രസുകാരെ വിലയ്ക്കു വാങ്ങുകയാണ് ബിജെപി നയം’; സു​ഗതനെ കൗൺസിലിൽ നിന്നും ഒഴിവാക്കുകയെന്നത് നിയമപരമായി നടപ്പിലാക്കേണ്ട കാര്യമെന്ന് വി ശിവൻകുട്ടി

v sivankutty

ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷമെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി. ബിജെപി രാജ്യത്ത് പണാധിപത്യം നടപ്പിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരെ വിലക്ക് വാങ്ങുക എന്നതാണ് ബിജെപി നയമെന്നും വി ശിവൻകുട്ടി തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാപ്പ കേസിലെ പ്രതിയെ കൗൺസിലിൽ നിന്നും ഒഴിവാക്കുക എന്നത് നിയമപരമായി നടപ്പിലാക്കേണ്ട കാര്യമാണ്.ഇപ്പോഴുള്ള കൗൺസിലർമാർ ഏതാണ്ട് എല്ലാവരും സുഗതൻ്റെ പാരമ്പര്യം ഉള്ളവരാണ്.സുഗതൻ ജയിച്ചത് ഓരോ വീടുകളിലും ചെന്ന് ഭീഷണിപ്പെടുത്തിയാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളാണ് സുഗതൻ്റെ നേതൃത്വത്തിൽ വാഴോട്ടുകോണം പ്രദേശത്ത് നടക്കുന്നത്.ഇടതുപക്ഷം കുതിരക്കച്ചവടത്തിന് പോകില്ല.ജനങ്ങൾ നൽകിയ വിധി അംഗീകരിക്കും.

also read:‘കേന്ദ്രസർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ല’; രാജ്യത്തെ രക്ഷിക്കാൻ ജെൻ സി യുവാക്കൾ തെരുവിലിറങ്ങണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

എന്നാല് നഗരഭരണം സ്തംഭിച്ചു.മനോരമയും, മാതൃഭൂമിയും അടക്കമുള്ളവർ പറയുന്നു തലസ്ഥാനം നാറിയിട്ട് അടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കുടിവെള്ള പ്രശ്നം, മാലിന്യ പ്രശ്നം എല്ലാം ഗുരുതരമാണ്.ഈ ഗവൺമെൻ്റ് ഇക്കാര്യത്തിൽ ഇടപെടണം.സംസ്ഥാന ഗവൺമെൻറ് അധികാരം ഉപയോഗപ്പെടുത്തണം.അഞ്ച് വർഷം തികഞ്ഞ മേയർ എന്ന നിലയിൽ രാജേഷിൻ്റെ ഫോട്ടോ നഗരസഭയിൽ വെക്കേണ്ടി വരില്ല.

ആർഎസ്എസുകാർ കാട്ടുകള്ളന്മാരാണ്. അയോധ്യ ക്ഷേത്രത്തിൽ കോടാനുകോടി രൂപയുടെ സ്വത്ത് കാണാനില്ല.ആർഎസ്എസുകാർ മറുപടി പറയണം. രാമക്ഷേത്രത്തിന് വേണ്ടി സ്വരൂപിച്ച സ്വർണവും സ്വത്തും എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News