മെഗാ സൂoബാ ഡിസ്‌പ്ലെ മറ്റന്നാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; റിഹേഴ്‌സൽ കാണാൻ മന്ത്രി വി ശിവൻകുട്ടിയെത്തി

v sivankutty

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025-26 അധ്യയന വർഷത്തെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന്റെ ആദ്യ പരിപാടി മെഗാ സൂoബാ ഡിസ്‌പ്ലെ മറ്റന്നാൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. വൈകീട്ട് 5 മണിയ്ക്കാണ് പരിപാടി.

മെഗാ സൂoബാ ഡിസ്‌പ്ലെയിൽ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. പരിപാടിയുടെ റിഹേഴ്‌സൽ കാണാൻ മന്ത്രി വി ശിവൻകുട്ടി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നേരിട്ടെത്തി.

ALSO READ: 2016 ൽ യുഡിഎഫ് ജയിച്ചിരുന്നുവെങ്കിൽ ഇപ്പോഴുള്ള ഒരു വികസനവും സംസ്‌ഥാനത്ത് ഉണ്ടാകുമായിരുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ‘ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍’ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത പരിപാടിയില്‍ സ്കൂള്‍ കുട്ടികളിലെ അക്രമവാസനയും ലഹരിയുടെ ഉപയോഗവും ഇല്ലാതാക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സമഗ്രമായ ആരോഗ്യ- കായിക വിദ്യാഭ്യാസ പരിപാടി സ്കൂളുകളില്‍ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയുണ്ടായി.

സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുമിച്ച് പങ്കെടുക്കുവാന്‍ കഴിയുന്ന കലാകായിക പ്രവര്‍ത്തനങ്ങളായ സൂംബാ, ഏറോബിക്സ്, യോഗ തുടങ്ങിയവ നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി.ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് വരുന്ന അധ്യയന വര്‍ഷം വിപുലമായ രീതിയില്‍ കലാകായിക പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News