കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിൽ പുറകോട്ട് പോകാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

v-sivankutty

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിൽ പുറകോട്ട് പോകാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലമ്പൂരിൽ കെ എസ് ടി എ സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

1,500 കോടി രൂപയാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കുടിശിക വരുത്തിയിരിക്കുന്നത്‌. സാധാരണക്കാരുടെ കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും അടക്കമുള്ള സഹായങ്ങൾ ആണ് കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞതോടെ തടസ്സപ്പെടുന്നത്. സമഗ്ര ശിക്ഷ കേരളം ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിഞ്ഞമാസം പണം ചെലവഴിച്ചത് സംസ്ഥാന സർക്കാരാണ്.
പൊതു വിദ്യാഭ്യാസ മേഖലയിൽ എല്ലാ തലങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. ആ കേരളത്തെയാണ് കേന്ദ്രസർക്കാർ ശ്വാസംമുട്ടിക്കുന്നത്.

ALSO READ: എഴുത്തുകാർ ദന്തഗോപുരവാസികൾ അല്ല: എം സ്വരാജിനു വേണ്ടി വോട്ട് ചോദിക്കുക തന്നെ ചെയ്യും: ബെന്യാമിൻ

സമഗ്ര ഗുണമേന്മാ വർഷമാണ് നടപ്പ് അക്കാദമിക വർഷം. അക്കാദമിക കലണ്ടർ, അക്കാദമിക മാസ്റ്റർ പ്ലാൻ തുടങ്ങിയവ ഉടൻ പ്രസിദ്ധീകരിക്കും. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകണം. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താൻ തുടക്കം എന്ന നിലയിൽ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കി. 5, 6, 7,9 ക്ലാസുകളിലും ഈ വർഷം സബ്ജക്ട് മിനിമം നടപ്പാക്കുകയാണ്.ഇക്കാര്യത്തിൽ എല്ലാ അധ്യാപകരുടെയും പിന്തുണ വേണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali