റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെക്കുന്നവര്‍ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹു. മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്….

*എസ് എഫ് ഐ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം

*എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ്.ജോസഫ് സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ്

*പിന്നീട് യൂണിറ്റ് സെക്രട്ടറി

*ഫറൂഖ് കോളേജില്‍ യൂണിറ്റ് സെക്രട്ടറി

*കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹി

*എസ്എഫ്‌ഐ ജില്ലാ ഭാരവാഹി

*ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ

*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ

*വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി

*വിദ്യാര്‍ത്ഥി യുവജന സമരം നയിച്ചതിന്റെ പേരില്‍ വിവിധ ഘട്ടങ്ങളില്‍ ആയി നൂറോളം ദിവസം ജയില്‍ വാസം

*ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെ ദേശീയ തലത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായി

ശ്രീ. പി.എ. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെക്കുന്നവര്‍ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News