
മന്ത്രി വി ശിവന്‍കുട്ടി എഡിറ്റ് ചെയ്ത ‘കുരുന്നെഴുത്തുകള്‍’ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 2025- 26 വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തക വിതരണം സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് പുസ്തക പ്രകാശനം നടന്നത്. ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകള്‍ ആണ് മന്ത്രി പുസ്തകരൂപത്തില്‍ ആക്കിയത്.
പുസ്തകത്തില്‍ ഉള്‍പ്പെട്ട ഡയറിക്കുറിപ്പുകള്‍ എഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് ജി എൽ പി എസിലെ വിദ്യാര്‍ഥി മിഥുന്‍, നെയ്യാറ്റിന്‍കര ഗവ. ജെ ബി എസിലെ സിദ്ധാര്‍ഥ്, അഞ്ചല്‍ ജി എൽ പി എസിലെ അദിതി, പത്തനംതിട്ട തെള്ളിയൂര്‍ എസ് ബി എൻ എൽ പി എസിലെ ലിയോ ലിജു, പൊന്‍കുന്നം സി എം എസ് എൽ പി എസിലെ ആഷേര്‍ കെ ഷൈജു എന്നീ വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി.
Read Also: പി കെ സുധീറിന്‍റെ ‘മേഘമല’യുടെ കവർ പ്രകാശനം സ്പീക്കർ എഎൻ ഷംസീർ നിർവ്വഹിച്ചു
രചനകള്‍ കൂടാതെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ നടക്കുന്ന ഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. വിദ്യാകിരണം മിഷന്‍ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, അഡ്വ. ആന്റണി രാജു എം എല്‍ എ, നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി എന്‍ സീമ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐഎഎസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ ആര്‍ സുപ്രിയ, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ്, സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിനീഷ് കുമാര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here