വിയോഗം വലിയ നഷ്ടം: മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

V SIVANKUTTY

ഗായകൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയെ പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളെ കീഴടക്കിയെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്,അനുശോചനം അറിയിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ALSO READ; കേരളീയമായ സാംസ്‌കാരിക ജീവിതത്തിൻ്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടി; മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

അൽപ്പം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അന്ത്യം. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുന്നൂറോളം സിനിമ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ബാഹുബലി, ആർആർആർ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങൾക്ക് മലയാളത്തിൽ സംഭാഷണങ്ങളും ഗാനങ്ങളും ഒരുക്കിയത് അദ്ദേഹമായിരുന്നു.

ENGLISH NEWS SUMMARY: Minister V Sivankutty expressed his condolences on the demise of singer Mankombu Gopalakrishnan. He said that he won the hearts of the audience with his songs that reflected the cultural richness of Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News