
നിലമ്പൂരിൽ നടന്ന പരിശോധനയെ രാഷ്ട്രീയ വിവാദം ആക്കേണ്ട ആവശ്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന നടത്താറുണ്ട്. കാറിൽ വരുന്നത് ആരൊക്കെ എന്നൊന്നും അറിയേണ്ടതില്ല. നേരത്തെ മുൻ മന്ത്രി രാധാകൃഷ്ണൻ എംപിയുടെ കാർ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇവിടെ പോലീസിനോട് കയർത്തു കയറുകയാണ് ഇരുവരും. അഹങ്കാരത്തിന്റെയും, ധിക്കാരത്തിന്റെയും സ്വരമാണത്.
സ്ഥാനമുണ്ടെങ്കിൽ എന്തുമാകാമെന്ന ചിന്തയാണ്. പരാജയം ഉണ്ടാകുമെന്ന് മനസ്സിലായതോടെ പുതിയ പ്രശ്നങ്ങളിലേക്ക് തിരിച്ചു വിടുകയാണ്.
തെരഞ്ഞെടുപ്പ് തീരുന്നതുവരെ പരിശോധന തുടരും. ഇതൊക്കെ രാജ്യത്ത് കാലങ്ങളായി നടക്കുന്നതാണ്. പരിശോധിച്ചാൽ എന്താണ് കുഴപ്പം. തെരഞ്ഞെടുപ്പിന് ഇടയിൽ പുതിയ വിവാദം ഉണ്ടാക്കാനുള്ള ശ്രമം. വെല്ലുവിളിക്കാൻ ഇവർ ആരാണെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയെ ആണ് കോൺഗ്രസ് നേതാക്കൾ എതിർത്തത്. നിലമ്പൂരിലേക്കുള്ള വാഹനങ്ങളുടെ സ്വാഭാവിക പരിശോധനയിലാണ് പ്രതിഷേധം ഉടലെടുത്തത്. ഉദ്യോഗസ്ഥരോട് കയർത്താണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സംസാരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here