
“എന്റെ പ്രിയപ്പെട്ട അച്ഛന്.
അച്ഛന് അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു. അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛൻ തിരികെ വരിക? ആ ദിവസത്തിനുവേണ്ടി ഞാൻ കാത്തിരിക്കും” – ദൂരെയെവിടെയോ ജോലി ചെയ്യുന്ന ഒരാൾക്കുള്ള കത്തല്ല ഇത്. ജീവിതത്തിനിന്ന് എന്നെന്നേക്കുമായി പിരിഞ്ഞുപോയ അച്ഛന് ഒരു മകൾ എഴുതിയ കത്താണിത്. വായനമാസാചരണത്തിന്‍റെ ഭാഗമായി പനങ്ങാട് നോർത്ത് എ യു പി സ്കൂൾ വിദ്യാരംഗം കുട്ടികൾക്കായി നടത്തിയ ‘കത്തെഴുതാം സമ്മാനം നേടാം’ എന്ന പരിപാടിയുടെ വിജയിയെ കണ്ടെത്താനുള്ള തപാൽപ്പെട്ടി പൊട്ടിച്ചപ്പോഴാണ് കണ്ണ് നനയിച്ച വൈകാരികമായ ഈ കുഞ്ഞ് കത്ത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇപ്പോൾ ഈ കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും കണ്ണ് നനയിച്ചിരിക്കുകയാണ്. കത്ത് വായിച്ച ശേഷമുള്ള വൈകാരനിർഭരമായ ഒരു കുറിപ്പും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചു. മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു എന്നദ്ദേഹം കുറിച്ചു.
ALSO READ; നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി; അദാലത്ത് 21 ന്
ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോയാലും അവരുടെ സ്നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. അച്ഛൻ ശ്രീമോളുടെ ഓർമ്മകളിൽ വഴികാട്ടിയായി കൂടെയുണ്ടാകും. ശ്രീമോൾക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകാൻ എല്ലാവരുമുണ്ടാകുമെന്നും അദ്ദേഹം എഴുതി.
ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്,
മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോയാലും അവരുടെ സ്നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. അച്ഛൻ ശ്രീമോളുടെ ഓർമ്മകളിൽ വഴികാട്ടിയായി കൂടെയുണ്ടാകും. ശ്രീമോൾക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകാൻ എല്ലാവരുമുണ്ടാകും.
സ്നേഹത്തോടെ,
വി ശിവൻകുട്ടി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

