സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന ദിവസം 205 ആക്കി; 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസം

ഈ അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിവസം 205 ആക്കാന്‍ തീരുമാനം. ഇതില്‍ 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസമാകുക. വേനലവധി മാര്‍ച്ച് 31 മുതലാക്കി പുനഃക്രമീകരിച്ചു. ക്യൂഐപി യോഗത്തിലാണ് തീരുമാനം. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് പഠനസമയം നഷ്ടമാകുന്നത് പരമാവധി ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

Also Read : വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സാങ്കേതിക സർവകലാശാല അന്വേഷണം ആരംഭിച്ചു

ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിച്ച അക്കാദമിക് കലണ്ടര്‍ പ്രകാരം 2023-24 അധ്യയന വര്‍ഷം 210 സ്‌കൂള്‍ പ്രവൃത്തി ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പഠന ദിവസം 205 ആക്കി നിജപ്പെടുത്താന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം തീരുമാനിച്ചത്.

വേനലവധി ഏപ്രില്‍ ആറു മുതലാക്കാനുള്ള തീരുമാനവും പിന്‍വലിച്ചു. മാര്‍ച്ച് 31 മുതല്‍ എന്ന തരത്തില്‍ വേനലവധി പുനഃക്രമീകരിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 202 പ്രവൃത്തി ദിനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 4 ശനിയാഴ്ചകള്‍ ഉള്‍പ്പെടുന്നു. അതെസമയം, ഈ അദ്ധ്യയന വര്‍ഷത്തില്‍ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചത്.

Also Read : ഇത് രണ്ടാം ജന്മം! ബസിനും ലോറിയ്ക്കും ഇടയില്‍ അകപ്പെട്ട വിദ്യാർത്ഥിനികൾ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഴ്ചയില്‍ 5 ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളിലെ ശനിയാഴ്ചയാണ് പഠന ദിവസമാക്കിയിട്ടുള്ളത്. വിവധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠന സമയം നഷ്ടമാകുന്നത് പരമാവധി ഒഴിവാക്കാനും ക്യൂഐപി യോഗത്തില്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News