
പിഎം ശ്രീയിൽ നിന്ന് പിന്മറാൻ ഒരു നിയമ തടസവുമില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ വി ശിവൻകുട്ടി. മുൻകാല കോടതി വിധികൾ പരിശോധിച്ചാൽ അത് മനസിലാകുമെന്നും അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് ആദ്യം പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പിട്ടിരുന്നുവെന്നും എന്നാൽ അതിൽ നിന്ന് എൽഡിഎഫ് സർക്കാർ പിൻമാറിയിരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.
അന്ന് സമരം ചെയ്തവർ ഇന്ന് അതുമായി മുന്നോട്ട് പോകുന്നു. മുഖ്യമന്ത്രിയോട് ഒരു കാര്യം മാത്രമാണ് പറയാൻ ഉള്ളത് പിഎം ശ്രീയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല.പിഎം ശ്രീയിൽ നിന്ന് പിന്മറാൻ ഒരു നിയമ തടസ്സവും ഇല്ല. മുൻകാല കോടതി വിധികൾ പരിശോധിച്ചാൽ അത് മനസിലാകും.
also read:തൃശൂരിലെ അതീവ സുരക്ഷിത മേഖലകളിൽ ഡ്രോൺ പറത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്
ദേശീയ വിദ്യാഭ്യാസ നയം യുഡിഫ് സർക്കാർ നടപ്പിലാക്കുമോ? കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ അത് നടപ്പിലാക്കി.വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കുന്ന കാര്യങ്ങളും ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉണ്ട്. എൽഡിഎഫ് സർക്കാർ നയം നടപ്പിലാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. യുഡിഫ് നിലപാട് എന്താണ് ഈ കാര്യത്തിനെന്നും ശിവൻകുട്ടി ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

