‘സുപ്രീംകോടതിയിൽ പോയ പാർട്ടിയുടെ പേര് സി പി ഐ എം എന്നാണ് കേട്ടോ’… ഇലക്ടറൽ ബോണ്ട്‌ കേസിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി

ഇലക്ടറൽ ബോണ്ട്‌ കേസിലെ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ‘സുപ്രീംകോടതിയിൽ പോയ പാർട്ടിയുടെ പേര് സി പി ഐ എം എന്നാണ് കേട്ടോ ഒന്നൂടെ പറയാം, സി പി ഐ (എം)’ എന്നാണ് മന്ത്രി കുറിച്ചത്.

മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
ഇലക്ടറൽ ബോണ്ട്‌ വിഷയത്തിൽ സുപ്രീംകോടതിയിൽ പോയ ആ പാർട്ടിയുടെ പേര് സി പി ഐ (എം) എന്നാണ് കേട്ടോ..
ഒന്നൂടെ പറയാം, സി പി ഐ (എം

അതേസമയം ഇലക്ട്രൽ ബോണ്ട് കേസിൽ ചരിത്രപരമായ വിധിയെന്ന് സീതാറാം യെച്ചൂരിപറഞ്ഞു. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപണം വെളുപ്പിക്കാൻ ഉള്ള നീക്കം കോടതി തടഞ്ഞുവെന്നും വിധിയെ സ്വാഗതം ചെയ്ത് യെച്ചൂരി പറഞ്ഞു.കേസിൽ നിയമപോരാട്ടം നടത്തിയത് സി പി ഐ എം ആണെന്നും നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും എം ബി രാജേഷും പറഞ്ഞു.

ALSO READ: പേടിഎമ്മിനെതിരെ ഇ ഡി; ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് ഫെബ്രുവരി 29 മുതല്‍ വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News