‘കുഞ്ഞുങ്ങൾ കളിച്ച് ചിരിച്ച് രസിച്ച് ആരോഗ്യമുള്ളവരായി വളരട്ടെ…’; വിദ്യാർഥികൾ സുംബ നൃത്തത്തിൽ പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

zumba dance

കുഞ്ഞുങ്ങൾ കളിച്ച് ചിരിച്ച് രസിച്ച് ആരോഗ്യമുള്ളവരായി പഠിച്ച് വളരട്ടെയെന്ന് ആശംസിച്ച് മന്ത്രി വി ശിവൻകുട്ടി. കാസർഗോഡുള്ള തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ (ഗവ.എയ്‌ഡഡ്) വിദ്യാർഥികൾ സുംബ നൃത്തത്തിൽ പങ്കെടുക്കുന്ന വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവക്കുകയും ചെയ്തു. ആണ്‍ – പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്‍റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം എന്ന് സൂംബ ഡാൻസിനെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് അധിക്ഷേപിച്ച പശ്ചാത്തലത്തിലാണ് കുട്ടികൾ നൃത്തം ആസ്വദിക്കുന്ന വീഡിയോയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയത്. നിരവധി പേർ മന്ത്രിക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.

ALSO READ;സാങ്കേതിക-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പദ്ധതി

സൂംബ നൃത്തത്തിന്‍റെ പ്രയോജനങ്ങൾ:

ശരീരത്തിന്റെ ഭാഗങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റെപ്പുകളാണ് സൂംബയുടെ പ്രത്യേകത. ഹൃദയാരോഗ്യത്തിനാണ് മുന്‍ഗണന. ഉയര്‍ന്ന – പതിഞ്ഞ താളങ്ങളില്‍ മാറിമാറി വരുന്ന ഗാനങ്ങള്‍, ഒരു മണിക്കൂറില്‍ 13 പാട്ടുകള്‍ വരെയാകും വരിക. ആദ്യമേ പറഞ്ഞല്ലോ ശരീരഭാഗങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് സ്റ്റെപ്പുകളെന്ന്.. അതിനാല്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെ അരക്കെട്ടിനും ഇടുപ്പിനുമൊക്കെ ഇണങ്ങുന്ന രീതിയിലുള്ള സ്റ്റെപ്പുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആരോഗ്യത്തോടെയിരിക്കാന്‍ ആഴ്ചയിലൊരു മൂന്ന് സൂംബാ ക്ലാസൊക്കെ മതിയാകും. വാം അപ്പോടെ തുടക്കം.. പതിയെ പതിയെ താളത്തിലേക്ക്, പിന്നെ വ്യായാമത്തിലേക്ക്. ഇനി വയര്‍ വണ്ണം, കൈ വണ്ണം കുറയ്ക്കാനൊക്കെ പല വ്യായാമ മുറകളും ഇതിലുണ്ട്. ശരീരത്തിലെ സന്തോഷ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന മാനസിക സമ്മര്‍ദം കുറയ്ക്കുന്ന ഊര്‍ജം നല്‍കുന്ന സൂംബ കുട്ടികള്‍ക്ക് വളരെ നല്ലതാണ്.

ബെറ്റോ പെരസ് എന്ന കൊളംബിയന്‍ നര്‍ത്തകന്റെ സൃഷ്ടിയായ ഈ നൃത്തം ഏകാഗ്രതയും ഓര്‍മശക്തിയുമൊക്കെ വര്‍ധിപ്പിക്കുന്നതിനൊപ്പം വിഷാദരോഗത്തില്‍ നിന്നുള്ള മുക്തിക്കും കാരണമാകും. നന്നായി ഉറങ്ങാം, അമിതവണ്ണം ഉണ്ടാകുമെന്ന പേടി വേണ്ടേ വേണ്ട. ഇനി ഒറ്റയ്ക്കല്ലാതെ സംഘമായി ചെയ്യുന്ന നൃത്തമായത് കൊണ്ട് തന്നെ ആത്മവിശ്വാസവും നേതൃപാടവുമൊക്കെ വര്‍ധിക്കുമെന്നതില്‍ സംശയം വേണ്ട.

ഹൃദയത്തെയും ഒപ്പം ചേര്‍ത്ത് പിടിക്കുന്നുണ്ട് സൂംബ. ഇതൊരു കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമം കൂടിയാണ്. 700 കലോറിവരെ എരിച്ചു കളയും ഒരു മണിക്കൂര്‍ സൂംബ. ശരീരത്തിലെ കൊഴുപ്പ് കുറയും. ഉന്മേഷം ലഭിക്കും. ആരോഗ്യവും ശരീരവുമെല്ലാം പരിഗണിച്ചാണ് വ്യായാമത്തിനായി സമയം കണക്കാക്കുക. മികച്ച കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമം കൂടിയാണിത്. ശരീരത്തില്‍നിന്നും ഒരു മണിക്കൂര്‍ കൊണ്ട് 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാന്‍ സുംബയ്ക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News