‘മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല’, അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വി ടി ബൽറാം

v t balram

വി ഡി സതീശൻ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വി ടി ബൽറാം.താൻ തൃത്താലയുടെ എംഎൽഎ മാത്രമായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അമർഷവും പ്രതിഷേധവും അണികളെ സാക്ഷിനിർത്തി പരോക്ഷമായി പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സതീശൻ മന്ത്രിസഭയിൽ യുവപ്രാതിനിധ്യമായി ബൽറാം എത്തുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

also read:‘പാ‍‌ർട്ടിക്ക് എന്ത് തീരുമാനവും എടുക്കാം’, പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അതേസമയം, പുതിയ മന്ത്രിസഭയിലെ അം​ഗങ്ങളുടെ പേരുകൾ നിയുക്ത മുഖ്യമന്ത്രി വി ഡ‍ി സതീശൻ പുറത്തുവിട്ടിട്ടുണ്ട്. വി ഡി സതീശൻ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് പട്ടിക കൈമാറിയിട്ടുണ്ട്. കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാരുമാണ് ഉള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം നൽകിയപ്പോൾ നാല് പേർക്ക് ടേം വ്യവസ്ഥയിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News